കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡിനു പലവ്യജ്‌ഞന സാധനങ്ങള്‍ വിതരണം ചെയ്യുന്ന വ്യാപാരികള്‍ സമരത്തിലേക്ക്. പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്ത ഇനത്തില്‍ 210 കോടിയോളം രൂപ കണ്‍സ്യൂമര്‍ ഫെഡ് കുടിശ്ശിക വരുത്തിയ സാഹചര്യത്തിലാണ് വ്യാപാരികള്‍ സമരത്തിലേക്ക് നീങ്ങുന്നത്.
2011 മുതല്‍ 2013 വരെയുള്ള കാലയളവില്‍ കണ്‍സ്യൂമര്‍ഫെഡിന് അരി, വെളിച്ചെണ്ണ, തുടങ്ങിയ പലചരക്ക് സാധനങ്ങള്‍ നല്‍കിയതിന്റെ പണമാണ് വ്യാപാരികള്‍ക്ക് കിട്ടാനുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പലതവണ ഇക്കാര്യം മുന്‍നിര്‍ത്തി വ്യാപാരികള്‍ സമരം നടത്തിയിരുന്നു. എന്നാല്‍ കുടിശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഉടന്‍ കുടിശിക തീ!ര്‍ക്കാത്തപക്ഷം വിതരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും സമരം നടത്താനുമാണ് വ്യാപാരികളുടെ നീക്കം.
അതേ സമയം കണ്‍സ്യൂമര്‍ ഫെഡുമായി പുതുതായി കരാറിലേ!ര്‍പ്പെടുന്ന വ്യാപാരികള്‍ക്ക് പണം യഥാസമയം നല്‍കുന്നതിലെ ഇരട്ടത്താപ്പും വ്യാപാരികള്‍ ചോദ്യം ചെയ്യുന്നു.
നീതി, ത്രിവേണി സ്റ്റോറുകള്‍ വഴി സംബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാനായിരുന്നു മൊത്തവ്യാപാരികളില്‍ നിന്നും കണ്‍സ്യൂമര്‍ ഫെഡ് പലചരക്ക് സാധനങ്ങള്‍ വാങ്ങിയിരുന്നത്. എന്നാല്‍ വ്യാപാരികള്‍ അവകാശപെടുന്ന അത്രയും കുടിശിക ഇല്ലെന്നും സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമേ പണം നല്‍കാനാകൂ എന്നുമാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ നിലപാട്.