സൗപർണ്ണികയുടെ പ്രീമിയം അപ്പാർട്ട്മെന്റ് പ്രോജക്റ്റ് 'നൈറ്റിംഗേൽ' പൗഡിക്കോണത്ത്. അതിമനോഹരമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള 1,2,3 BHK മോഡൽ അപ്പാർട്ടുമെന്റുകളിലായി ആകർഷകമായ നിരവധി ഓഫറുകളാണ് 'നൈറ്റിംഗേലി'ലുള്ളത്. സ്വന്തമായി ഒരു ലക്ഷ്വറി അപ്പാർട്ട്മെന്റ് എന്നത് ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നവർക്ക് താങ്ങാനാവും വിധത്തിൽ ലക്ഷ്വറിയും ബജറ്റും ഒരുപോലെ സമന്വയിപ്പിച്ചുകൊണ്ടുള്ള 'അഫോർഡബിൾ ലക്ഷ്വറി അപ്പാർട്ടുമെന്റുകളാണ് സൗപർണ്ണിക പൗഡിക്കോണത്ത് ഒരുക്കുന്നത്.
കേരളത്തിലെ അപ്പാർട്ട്‌മെന്റ് നിർമ്മാണ രംഗത്തെ സുപരിചിതമായ സാന്നിധ്യമാണ് സൗപര്‍ണ്ണിക പ്രോജക്ട്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്. കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും കർണാടകത്തിലും സാന്നിധ്യമുള്ള സൗപർണ്ണിക ബാംഗ്ലൂർ ആസ്ഥാനമാക്കിക്കൊണ്ട് കഴിഞ്ഞ പതിനഞ്ചുവർഷത്തിലധികമായി നിങ്ങളുടെ സ്വപ്നഭവനങ്ങൾ യാഥാർഥ്യമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ അമ്പത് ലക്ഷത്തിൽപ്പരം സ്ക്വയർഫീറ്റിലധികം തങ്ങളുടെ സംതൃപ്തരായ ഉപഭോക്താക്കൾക്ക് കൈമാറിയിട്ടുള്ള സൗപർണ്ണിക തങ്ങളുടെ ഡിസൈൻ, നിർമ്മാണ മികവുകൾക്ക് ഇതിനകം നിരവധി ഗുണനിലവാര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
സൗപർണ്ണിക തിരുവനന്തപുരത്ത് ഇന്നുവരെ ഏഴോളം പ്രോജക്ടുകൾ വിജയകരമായി പൂർത്തിയാക്കി, താക്കോൽ കൈമാറിയിട്ടുണ്ട്. പ്രൈം ലൊക്കേഷനുകളിലായി പന്ത്രണ്ടോളം പ്രോജക്ടുകളുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. സൗപർണ്ണികയുടെ തിരുവനന്തപുരത്തെ പ്രീമിയം പ്രോജക്ടുകളിലൊന്നാണ് പൗഡിക്കോണത്ത് പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന 'നൈറ്റിംഗേൽ'. 'സ്റ്റേറ്റ് ഓഫ് ദി ആർട്ട് ' സാങ്കേതികവിദ്യകളും ഇന്റീരിയർ കലാവിരുതും ഒരുപോലെ ഒന്നിപ്പിച്ചിരിക്കുന്ന ഈ അപ്പാർട്ട്മെന്റിൽ കമ്യുണിറ്റി ലിവിങ്ങിന്റെ എല്ലാ വിധ സുഖസൗകര്യങ്ങളും ലഭ്യമാവും.
undefined
അതിമനോഹരമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള 1,2,3 BHK മോഡൽ അപ്പാർട്ടുമെന്റുകളിലായി ആകർഷകമായ നിരവധി ഓഫറുകളാണ് 'നൈറ്റിംഗേലി'ലുള്ളത്. സ്വന്തമായി ഒരു ലക്ഷ്വറി അപ്പാർട്ട്മെന്റ് എന്നത് ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നവർക്ക് താങ്ങാനാവും വിധത്തിൽ ലക്ഷ്വറിയും ബജറ്റും ഒരുപോലെ സമന്വയിപ്പിച്ചുകൊണ്ടുള്ള 'അഫോർഡബിൾ ലക്ഷ്വറി അപ്പാർട്ടുമെന്റുകളാണ് സൗപർണ്ണിക പൗഡിക്കോണത്ത് ഒരുക്കുന്നത്.
പ്രൈം ലൊക്കേഷൻ
പൗഡികോണം- പോത്തന്‍കോട് റോഡില്‍, ശബരിഗിരി ഇന്റര്‍നാഷണല്‍ സ്‌കൂളിനടുത്താണ് സൗപര്‍ണ്ണിക 'നൈറ്റിംഗേൽ' സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരത്തെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും വളരെ എളുപ്പത്തിൽ ചെന്നെത്താവുന്ന ഒരു ലൊക്കേഷനാണിത്. ജനലൊന്നു തുറന്നാൽ നേരെ കാണുന്നത്, ഹരിതാഭമായ താഴ്വരയുടെ മനോഹരമായ ദൃശ്യമാണ്. ശുദ്ധമായ ശ്വാസവായുവും മനം കുളിർക്കുന്ന ഇളംകാറ്റും ആസ്വദിച്ചുകൊണ്ട് സായാഹ്നങ്ങൾ ചെലവിടാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്.
കിഴക്ക്, വടക്ക്- പടിഞ്ഞാറ് ദിശകളിലേക്കാണ് ഓരോ അപ്പാര്‍ട്ട്‌മെന്റിന്റെയും ദര്‍ശനം. നല്ല കാറ്റും വെളിച്ചവും അനായാസം അകത്തുകടക്കും വിധത്തിൽ ജനാലകൾ ക്രമീകരിച്ചാണ് ഫ്‌ളാറ്റുകളുടെ ഡിസൈൻ. ലിവിങ്ങ് റൂമുകൾക്കും മാസ്റ്റർ ബെഡ് റൂമുകൾക്കും നൽകിയിട്ടുള്ള പ്രത്യേകം പ്രത്യേകം ബാൽക്കണികൾ പ്രകൃതിയോട് കൂടുതൽ അടുത്തുകഴിയാൻ സഹായിക്കും. നൈറ്റിംഗേലിൽ സൗകര്യപ്രദമായ പാർക്കിങ്ങിനായി രണ്ടു ബേസ്മെന്റ് ലെവലും, ഗ്രൗണ്ട് + 10 നിലകളിലായി . ആകെ 60 അപ്പാർട്ടുമെന്റുകളാണുള്ളത്. ഇതിൽ 40 2BHK അപ്പാര്‍ട്ട്‌മെന്റുകളും 10 വീതം 1 & 3 BHK അപ്പാര്‍ട്ട്‌മെന്റുകളും ഉണ്ട്. 600 മുതൽ 1107 വരെ സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് ഫ്‌ളാറ്റുകളുടെ ഡിസൈൻ.
ഒരു കുടുംബത്തിന് വേണ്ടതെല്ലാം തൊട്ടടുത്ത് തന്നെ ലഭ്യമാണ്. നല്ല ആശുപത്രികൾ, നല്ല സ്‌കൂളുകൾ, നല്ല ഷോപ്പിങ്ങ് സൗകര്യങ്ങൾ, ആരാധനാലയങ്ങൾ അങ്ങനെ എല്ലാം തന്നെ ഒരു വിളിപ്പാടകലെത്തന്നെയുണ്ട്. വളരെ പ്രൈം ലൊക്കേഷനുകളാണ് ഇവ. ടെക്‌നോ പാർക്കിൽ നിന്നും വെറും 5 കിലോമീറ്റർ മാത്രം ദൂരം. കിംസും എ.ജെ ഹോസ്പിറ്റലും പോലുള്ള പ്രമുഖ ആശുപത്രികള്‍ തൊട്ടടുത്തുതന്നെയുണ്ട്. ഐഎസ്ആർഒയിലേക്കും ചുരുങ്ങിയ ദൂരമേയുള്ളൂ. കേന്ദ്രീയ വിദ്യാലയ, ലയോള സ്‌കൂള്‍, ഭാരതീയ വിദ്യാഭവന്‍, ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍,എംജിഎം സ്‌കൂൾ എന്നീ സ്‌കൂളുകളും കോളജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാന്‍ഡ്രം, കാര്യവട്ടം ക്യാംപസ്, ലയോള കോളജ് എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അധികം ദൂരെയല്ലാതെയുണ്ട്. മനസ്സൊന്നു റിഫ്രഷ് ചെയ്യണം എന്നാണെങ്കിൽ അധികം ദൂരെയല്ലാതെ തന്നെ വേളി ടൂറിസ്റ്റ് വില്ലേജ്, ശംഖും മുഖം ബീച്ച്, മാൾ ഓഫ് ട്രാവൻകൂർ, കാർണിവൽ സിനിമാസ് എന്നിവയുമുണ്ട്. റെയിൽവേ സ്റേഷനിലേക്കും എയർപോർട്ടിലേക്കും എല്ലാം കുറഞ്ഞ ദൂരമേയുള്ളൂ ഇവിടെ നിന്നും.
പ്രീമിയം 'ഇൻ-ഹൗസ്' അമിനിറ്റീസ്
സ്വിമ്മിംഗ് പൂള്‍, ക്ലബ് ഹൗസ്, ഇന്‍ഡോര്‍ ഗെയിംസിനുള്ള ഇടവും ഉപകരണങ്ങളും, ജിം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം, യോഗ/മെഡിറ്റേഷന്‍ റൂം, റൂഫ് ടോപ് ഓപ്പണ്‍ പാര്‍ട്ടി ഏരിയ, മുഴുവന്‍ സമയവും സെക്യൂരിറ്റി, സെക്യൂരിറ്റി ക്യാബിനില്‍ നിന്ന് അപ്പാര്‍ട്ട്‌മെന്റുകളിലേക്ക് ഇന്റര്‍കോം, ലൈബ്രറി/റീഡിംഗ് റൂം,പൊതുഇടങ്ങളില്‍ 24 മണിക്കൂര്‍ പവര്‍ ബായ്ക്കപ്പ്, റെയിന്‍വാട്ടര്‍ ഹാര്‍വസ്റ്റിംഗ്, ലോബിയില്‍ സിസിടിവി, വെയ്‌സ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവയും ഇവിടുണ്ട്. പൂര്‍ണമായും വാസ്തുശാസ്ത്രപ്രകാരം ഡിസൈന്‍ ചെയ്തിട്ടുള്ള അപ്പാര്‍ട്ട്‌മെന്റുകളാണ് എല്ലാം. പൂർണ്ണമായും ലോകോത്തര ബ്രാൻഡുകളുടെ ആക്‌സസറീസ് മാത്രമേ സൗപർണ്ണിക ഉപയോഗിക്കുന്നുള്ളൂ.
ശ്രീകാര്യത്ത് 'വൈഷ്ണവം'അപ്പാർട്ട്മെന്റ്സിൽ ഇനി ഏതാനും ഫ്ലാറ്റുകൾ മാത്രം
ശ്രീകാര്യത്ത് നമ്പിക്കല്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനടുത്ത് പണിപൂർത്തിയാവുന്ന ഈ അഫോർഡബിൾ ലക്ഷ്വറി അപ്പാർട്ടുമെന്റിൽ ആധുനികമായ എല്ലാവിധ സൗകര്യങ്ങളും സൗപർണ്ണിക ഒരുക്കിയിട്ടുണ്ട് . ഇനി ഏതാനും യൂണിറ്റുകൾ മാത്രമേ വൈഷ്ണവത്തിൽ ബുക്കിങ്ങിനായി ബാക്കിയുള്ളൂ. ഗ്രൗണ്ട് + 8 നിലകളിലായി തലയുയർത്തി നിൽക്കുന്ന ഈ പ്രൊജക്ടിൽ 96 പ്രീമിയം അപ്പാർട്ടുമെന്റുകളുണ്ട്. 1072 മുതല്‍ 1517 വരെ സ്‌ക്വയര്‍ ഫീറ്റില്‍, ഏറ്റവും ഫലപ്രദമായ രീതിയിൽ കാർപെറ്റ് ഏരിയ ഉപയോഗപ്പെടുത്തിക്കൊണ്ട് ഡിസൈൻ ചെയ്തിട്ടുള്ള 2 & 3 BHK അപ്പാര്‍ട്ട്‌മെന്റുകളിൽ നിന്നും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനാവും. കുലീനമായ ജീവിതശൈലി ഉറപ്പുവരുത്താനായി എല്ലാവിധ ലക്ഷ്വറി സൗകര്യങ്ങളും വൈഷ്ണവത്തിൽ സജ്ജമാക്കാൻ സൗപർണ്ണിക പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ശേഷിക്കുന്ന അപ്പാർട്ടുമെന്റുകളുടെ ബുക്കിങ്ങ് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
സൗപർണ്ണികയുടെ പാരമ്പര്യം
പരസ്പരവിശ്വാസത്തിലും, വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ മാനദണ്ഡങ്ങളിലും അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സൗപർണ്ണിക, ഉപഭോക്താക്കൾക്ക് വേണ്ടുന്ന സേവനങ്ങൾ നൽകാനായി സദാ സന്നദ്ധരാണ്. ലക്ഷ്വറി കമ്യൂണിറ്റി ലിവിങ്ങിന്റെ സാദ്ധ്യതകൾ മലയാളികളുടെ ബജറ്റിനുള്ളിൽ നിൽക്കും വിധത്തിൽ ആദ്യമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ സൗപർണ്ണിക, വില്പനാന്തര സേവനത്തിലുള്ള അർപ്പണ മനോഭാവം കൊണ്ടും വിപണിയിൽ പ്രിയം നേടിയിരിക്കുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 9847694000
Website: www.sowparnika.com
E mail: