ട്രാഫിക് ബ്ലോക്ക് മാറ്റാന്‍ ആംബുലന്‍സിന് മുന്നില്‍ ഓടിയ ആ പൊലീസുകാരന്‍ ഇതാണ്

By Web Team  |  First Published Dec 31, 2018, 1:23 PM IST

ആംബുലന്‍സ് ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയപ്പോള്‍ വഴി തെളിച്ച പൊലീസുകാരനാണ് ഇന്നത്തെ സോഷ്യല്‍മീഡിയയിലെ താരം. സിവില്‍ പൊലീസ് ഓഫീസറായ രഞ്ജിത്ത് കുമാര്‍ രാധാകൃഷ്ണനാണ് സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടുന്ന ആ ഹീറോ.


തിരുവനന്തപുരം: അത്യാസന്ന നിലയിലുള്ള രോഗിയുമായെത്തിയ ആംബുലന്‍സ് ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയപ്പോള്‍ വഴി തെളിച്ച പൊലീസുകാരനാണ് ഇന്നത്തെ സോഷ്യല്‍മീഡിയയിലെ താരം. കഷ്ടിച്ച് ബൈക്കിന് കടന്നു പോകാനുള്ള ഇടം മാത്രമുണ്ടായിരുന്ന റോഡിലെ ബ്ലോക്കില്‍ ആംബുലന്‍സിന് മുന്നില്‍ ഓടിയാണ് പൊലീസുകാരന്‍ വഴിയൊരുക്കിയത്. സിവില്‍ പൊലീസ് ഓഫീസറായ രഞ്ജിത്ത് കുമാര്‍ രാധാകൃഷ്ണനാണ് സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടുന്ന ആ ഹീറോ.

കോട്ടയം ടൗണിലെ ട്രാഫിക് ബ്ലോക്കിലേക്കാണ് സൈറനിട്ട് ആംബുലൻസ് എത്തുന്നത്. കേവലം ഒരു ബൈക്കിന് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അപ്പോഴാണ് ഡ്യൂട്ടിലുണ്ടായിരുന്ന രഞ്ജിത്ത് കുമാർ രാധാകൃഷ്ണൻ ഓടിയെത്തി വളരെ കുറഞ്ഞ സമയം കൊണ്ട് റോഡിലെ വാഹനങ്ങള്‍ മാറ്റി കൊണ്ട് ആംബുലന്‍സിന് വഴിയൊരുക്കുന്നത്. ആംബുലൻസിലുണ്ടായിരുന്നവർ തന്നെയാണ് ഈ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

Latest Videos

undefined

ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പൊലീസുകാരന് അഭിനന്ദന പ്രവാഹമാണ്. ജോലിയോടും ആംബുലന്‍സിലെ രോഗിയോടും പൊലീസുകാരന്‍ കാണിച്ച ആത്മാര്‍ത്ഥയ്ക്ക് അംഗീകാരം നല്‍കണമെന്നാണ് പലരും വീഡിയോയോട് പ്രതികരിക്കുന്നത്.

click me!