കുട്ടിക്കൂട്ടത്തെ നൃത്തം പഠിപ്പിച്ച് പ്രിൻസിപ്പാൾ; സമൂഹമാധ്യമങ്ങളിൽ തരംഗമായി 'ഡാൻസിംഗ് പ്രിൻസിപ്പാൾ'

By Web Team  |  First Published Jan 26, 2019, 9:02 AM IST

കമ്പ്യൂട്ടറുകൾക്കും മൊബൈൽഫോണുകൾക്കും മുന്നിൽ ജീവിതം ഹോമിക്കാതെ ആരോഗ്യമുള്ള പൗരൻമാരായി വളരാൻ കുട്ടികൾക്ക് വഴികാട്ടുകയാണ് തന്‍റെ ലക്ഷ്യമെന്നാണ് ഷാങ് പെൻഗ്ഫി പറയുന്നത്.


ചൈന: സ്കൂൾ പ്രിൻസിപ്പാൾ എന്ന് കേട്ടാൽ ഇപ്പോഴും പലർക്കും മുട്ടുവിറയ്ക്കും . എന്നാൽ അത്തരം  മുൻധാരണകളെയെല്ലാം തകർത്തെറിയുന്ന ഒരു ന്യൂജെനറേഷൻ  പ്രിൻസിപ്പാളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

ചൈനയിലെ  ഷാൻക്സി പ്രവിശ്യയിലെ ഷി ഗൂവാൻ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പാളാണ് കുട്ടികൾക്കൊപ്പമുള്ള തകർപ്പൻ ‍ഡാൻസുമായി  സമൂഹമാധ്യമങ്ങളിൽ വൈറലായത്. കുട്ടികളുടെ ഷഫിൾ ഡാൻസ് മുന്നിൽ നിന്ന് നയി ക്കുന്ന ഷാങ് പെൻഗ്ഫിയുടെ വീഡിയോ പ്രചരിച്ചതോടെയാണ് 'വ്യതസ്ത'നായ ഈ പ്രിൻസിപ്പാളിനെ ലോകം തിരിച്ചറിഞ്ഞത്.
പഠനത്തിന്റെ ഇടവേളകളിലെല്ലാം കുട്ടികളെക്കൊണ്ട് നൃത്തം ചെയ്യിക്കുകയാണ് ഷാങ് പെൻഗ്ഫിയുടെ പ്രധാന ജോലി. കമ്പ്യൂട്ടറുകൾക്കും മൊബൈൽഫോണുകൾക്കും മുന്നിൽ ജീവിതം ഹോമിക്കാതെ ആരോഗ്യമുള്ള പൗരൻമാരായി വളരാൻ കുട്ടികൾക്ക് വഴികാട്ടുകയാണ് 
ഇതിലൂടെ തന്‍റെ ലക്ഷ്യമെന്നാണ് ഷാങ് പെൻഗ്ഫി പറയുന്നത്. സ്കൂൾ പ്രിൻസിപ്പാൾ എന്നു കേട്ടാൽ മുട്ടുവിറയ്ക്കുന്നവരുടെയും ചൂരൽ തുമ്പിൽ കുട്ടിക്കൂട്ടത്തെ ചിട്ടപഠിപ്പിക്കാമെന്ന് കരുതുന്നവരുടെയും ചിന്തകളെ മാറ്റിയെഴുതുകയാണ് ഷാങ് പെൻഗ്ഫി. 

Latest Videos

click me!