ശബരിമല ക്ഷേത്രത്തിലെ ആദിവാസികളുടെ അവകാശങ്ങള്‍ തിരിച്ചു പിടിക്കാനായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ആദിവാസി ദളിത് സംഘടനകള്‍ രംഗത്ത്. സമരപരിപാടികൾ ആലോചിക്കാൻ ഈ മാസം 28 ന് കോട്ടയത്ത് വിവിധ സംഘടനകളുടെ നേതൃത്തിൽ കൺവെൻഷൻ വിളിച്ചിട്ടുണ്ട്. പ്രക്ഷോഭങ്ങള്‍ക്കായി കേരളത്തിലെ എല്ലാ ദളിത് ആദിവാസി സംഘടനകളെയും സംഘടിപ്പിക്കാനാണ് തീരുമാനം.
കോട്ടയം: ശബരിമല ക്ഷേത്രത്തിലെ ആദിവാസികളുടെ അവകാശങ്ങള്‍ തിരിച്ചു പിടിക്കാനായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ആദിവാസി ദളിത് സംഘടനകള്‍ രംഗത്ത്. സമരപരിപാടികൾ ആലോചിക്കാൻ ഈ മാസം 28 ന് കോട്ടയത്ത് വിവിധ സംഘടനകളുടെ നേതൃത്തിൽ കൺവെൻഷൻ വിളിച്ചിട്ടുണ്ട്. പ്രക്ഷോഭങ്ങള്‍ക്കായി കേരളത്തിലെ എല്ലാ ദളിത് ആദിവാസി സംഘടനകളെയും സംഘടിപ്പിക്കാനാണ് തീരുമാനം.
ശബരിമലയില്‍ വിവിധ ജാതികള്‍ക്കുള്ള അധികാരങ്ങള്‍ അംഗീകരിക്കുക. മലയരയര്‍, ഊരാളി, മലമ്പണ്ടാരങ്ങള്‍ തുടങ്ങിയ ജാതികള്‍ക്കും ശബരിമലയില്‍ അധികാരമുണ്ട്. ഇവരുടെ അധികാരങ്ങള്‍ തിരിച്ചുകൊടുക്കുക. മറ്റ് ജാതിവിഭാഗങ്ങളുടെ അധികാരങ്ങളെ പുനഃക്രമീകരിച്ച് ശബരിമലയിലെ ബഹുസ്വരത നിലനിര്‍ത്തണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് എം.ഗീതാനന്ദന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
ആദിവാസി ഗോത്രമഹാസഭ ഇതുമായി ബന്ധപ്പെട്ട് കേസിന് പോകാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ആരെങ്കിലും പോകുകയാണെങ്കില്‍ തങ്ങള്‍ അതിനെ പിന്തുണയ്ക്കും. ശബരിമലയിൽ അവകാശസ്ഥാപന പ്രക്ഷോഭം നടത്താണ് തീരുമാനം. ആദിവാസി ദളിത് ജനവിഭാഗങ്ങളുടെ ഭൂമി, ക്ഷേത്രങ്ങള്‍, പാരമ്പര്യ അനുഷ്ഠാനങ്ങള്‍ എന്നിവ പലപ്പോഴായി കൈയേറ്റം ചെയ്യപ്പെട്ടിട്ടുണ്ട് ഇവ തിരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് കൊടുക്കുക. ഇതിനാവശ്യമായ വിശദമായ പഠനങ്ങള്‍ തടത്തണമെന്നും അദ്ദേഹം പറഞ്ഞു.
യുവതീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട ഗീതാനന്ദൻ ഇക്കാര്യത്തിൽ ബിജെപിയുടേയും കോൺഗ്രസിന്‍റെതും സമീപനം ഇരട്ടത്താപ്പാണെന്നും ആരോപിച്ചു. തന്ത്രികുടുംബത്തിന്‍റയും പന്തളം കുടുംബത്തിന്‍റെയും അയിത്താചരണ സമീപനമാണ് ശബരിമലയെ സംഘര്‍ഷഭൂമിയാക്കിയത്. മലയര സമുദായത്തിനായിരുന്നു ശബരിമലയില്‍ പൂര്‍ണ അവകാശം ഇത് മലയരയര്‍ക്ക് തിരിച്ചു കൊടുക്കണം എന്നും അദ്ദേഹം പറഞ്ഞു.
പന്തളം കുടുംബത്തിനും തന്ത്രികുടുംബത്തിനും ശബരിമലയുടെ പൂർണ്ണ അധികാരം അവകാശപ്പെടാനാകില്ല. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭവുമായി മുന്നോട്ട് വരുന്നത്. മലയരയസമുദയത്തെയും ഒപ്പം കൂട്ടി പ്രക്ഷോഭം നടത്താനാണ് ആദിവാസിഗോത്രമഹാസഭ ഉൾപ്പടെയുള്ള സംഘടനകളുടെ ശ്രമം. 28 ന് നടക്കുന്ന കണ്‍വെന്‍ഷനില്‍ ഈ ആവശ്യങ്ങളുന്നയിച്ച് ലോങ്ങ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. മറ്റ് സംഘടനകളുടെ തീരുമാനം കൂടി കണക്കിലെടുത്താകും ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു.