റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നു

By sanumon ks  |  First Published Apr 14, 2016, 12:28 AM IST

റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. ബാള്‍ട്ടിക് സമുദ്രത്തില്‍ അമേരിക്കയുടെ മിസൈല്‍ നശീകരണ കപ്പിലിനു തൊട്ടടുത്തുകൂടി റഷ്യ വിമാനം പറത്തിയതാണ് അമേരിക്കയെ ചൊടുപ്പിച്ചത്. ബാള്‍ട്ടിക് സമുദ്രത്തില്‍ നിലയുറപ്പിച്ച അമേരിക്കയുടെ മിസൈല്‍ നശീകരണ കപ്പലിനെ തൊട്ടു തൊട്ടില്ല എന്ന രീതിയിലാണ് റഷ്യന്‍ യുദ്ധവിമാനവും ഹെലികോപ്റ്ററും കടന്നുപോയത്. 

സുഖോയ് എസ്യു 24 വിമാനം 11 തവണയും ഹൈലികോപ്റ്റന്‍ ഏഴുതവണയും പ്രകോപനം സൃഷ്ടിച്ച് കടന്നുപോയി. ഇതിന്റെ ദൃശ്യങ്ങള്‍ യുഎസ് പ്രതിരോധമന്ത്രാലയം പുറത്തുവിട്ടു. ഹിലികോപ്റ്ററിലും വിമാനത്തിലും ആയുധങ്ങള്‍ ഉണ്ടോയെന്ന കാര്യത്തില്‍ അമേരിക്കയ്ക്ക് വ്യക്തതയില്ല.

Latest Videos

 അന്താരാഷ്ട്ര മര്യാദയുടെ ലംഘനമാണ് റഷ്യയുടേതെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.  നിയലംഘനം തുടരരുതെന്ന് ആവശ്യപ്പെട്ട് അമേരിക്ക റഷ്യയെ സമീപിച്ചെങ്കിലും മറുപടി കിട്ടിയില്ല. പ്രകോപനം തുടര്‍ന്നാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

click me!