ഹിമാചല്‍ പ്രദേശിലെ തിയോഗില്‍ സിപിഎം സ്ഥാനാര്‍ത്ഥി രാകേഷ് സിംഗ മുന്നില്‍

By Web Desk  |  First Published Dec 18, 2017, 11:24 AM IST

ഷിംല: ഹിമാചൽപ്രദേശിലെ തിയോഗിൽ സിപിഎം മുന്നിൽ. മുൻ എംഎൽഎ രാകേഷ് സിംഗയാണ് തിയോഗിൽ മുന്നിട്ടു നിൽക്കുന്നത്. 11651 വോട്ടിന് മുന്നിലാണ് രാകേഷ് സിംഗ. സിപിഎമ്മിനു വെല്ലുവിളി ഉയർത്തി തിയോഗിൽ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. 13 സീറ്റുകളിലാണ് ഇത്തവണ സിപിഎം മത്സരിക്കുന്നത്. ഹിമാചലിൽ 40 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനിൽക്കുന്നത്. കോൺഗ്രസ് 22 സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നു.

click me!