മുള്ളന്‍ പന്നിയോട് കളിക്കാന്‍ പോയ നായയ്ക്ക് കിട്ടിയ പണി

By Web Team  |  First Published Nov 9, 2018, 5:49 PM IST

മുള്ളന്‍ പന്നിയെ തുരത്താന്‍  ശ്രമിച്ച നായയ്ക്ക് മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍  പരിക്ക്. ന്യൂയോർക്കിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലെ അന്തേവാസിയാണ്  സെന്റ് ബെർണാർഡ് ഇനത്തിൽ പെട്ട ഈ  നായയ്ക്കാണ് മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.


ന്യൂയോര്‍ക്ക്: മുള്ളന്‍ പന്നിയെ തുരത്താന്‍  ശ്രമിച്ച നായയ്ക്ക് മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍  പരിക്ക്. ന്യൂയോർക്കിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലെ അന്തേവാസിയാണ്  സെന്റ് ബെർണാർഡ് ഇനത്തിൽ പെട്ട ഈ  നായയ്ക്കാണ് മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ആദ്യമായല്ല റെക്സ് എന്ന ഈ നായക്ക് മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത്. ഇതിന് മുന്‍പ് മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ തലനാരിഴയ്ക്കാണ് റെക്സ് രക്ഷപെട്ടിട്ടുള്ളത്. 

തന്നെ ശല്യം ചെയ്യാനെത്തിയ റെക്സിനെ ശരിക്കും പെരുമാറിയാണ്  മുള്ളന്‍ പന്നി രക്ഷപ്പെട്ടത്. മൃഗസംരക്ഷണ കേന്ദ്രത്തിന് പുറത്ത് പോയി തിരിച്ചെത്തിയ നായ തിരിച്ചെത്തിയത് മുഖത്തും മൂക്കിലും വായയിലുമായി നൂറുകണക്കിന് മുള്ളുകളാണ് തറച്ച നിലയിലാണ്. വേദന നിമിത്തം ആദ്യം സംരക്ഷകരെ പോലും അടുത്ത് വരാന്‍ റെക്സ് അനുവദിച്ചില്ല. 

Latest Videos

പിന്നീട് നായയെ മയക്കി കിടത്തിയ ശേഷമാണ് ശരീരത്തില്‍ തറച്ച മുള്ളുകള്‍ പറിച്ച് മാറ്റിയത്. ഒരു മുള്ളൻ പന്നിയുടെ ശരീരത്തിൽ 30,000 അധികം മുള്ളുകളുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. പൊതുവെ അക്രമകാരിയല്ലാത്ത നായയാണ് റെക്സ് എന്നാണ് റെക്സിന്റെ ഉടമസ്ഥര്‍ വിശദമാക്കുന്നത്. എന്നാല്‍ ഇതിന് മുന്‍പ് ആക്രമിക്കപ്പെട്ടിട്ടും നായ മുള്ളന്‍പന്നികളുടെ പിന്നാലെ പോവുന്നത് എന്തുകൊണ്ടാാണെന്ന് വ്യക്തമാവുന്നില്ലെന്നാണ് നായയുടെ ഉടമസ്ഥര്‍ പറയുന്നത്. 
 

click me!