എന്തായിരുന്നു കെഎം ഷാജിയെ അയോഗ്യനാക്കിയ ലഘുലേഖ?

By Web Team  |  First Published Nov 9, 2018, 11:58 AM IST

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗ്ഗീയപ്രചാരണം നടത്തി എന്ന് ബോധ്യപ്പെട്ടതോടെയാണ് ഹൈക്കോടതി കെഎം ഷാജിയെ അയോഗ്യനാക്കിയത്. ഷാജിയുടെ അയോഗ്യതയ്ക്ക് കാരണമായ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പരാമർശങ്ങളടങ്ങിയ ലഘുലേഖയിലെ വാവാദ ഉള്ളടക്കം ഇതായിരുന്നു.


അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗ്ഗീയപ്രചാരണം നടത്തി എന്ന് ബോധ്യപ്പെട്ടതോടെയാണ് ഹൈക്കോടതി കെഎം ഷാജിയെ അയോഗ്യനാക്കിയത്. ഷാജിയുടെ അയോഗ്യതയ്ക്ക് കാരണമായ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പരാമർശങ്ങളടങ്ങിയ ലഘുലേഖയിലെ വാവാദ ഉള്ളടക്കം ഇതായിരുന്നു.

Read more: വര്‍ഗീയ പ്രചാരണം: കെ.എം ഷാജി എംഎല്‍എയെ ഹൈക്കോടതി അയോഗ്യനാക്കി

Latest Videos

undefined

'അസലാമു അലൈക്കും വ റഹ്മത്തുള്ളാഹി വബറക്കാത്ത് ഹു' എന്ന അഭിവാദനത്തിന്‍റെ പൂര്‍ണ്ണരൂപം അറബിയിൽ വിവാദ ലഘുലേഖയുടെ തുടക്കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

തുടർന്നുള്ള വാക്കുകൾ ഇങ്ങനെ:

“കാരുണ്യവാനായ അല്ലാഹുവിന്‍റെ അടുക്കൽ അമുസ്ലീങ്ങൾക്ക് സ്ഥാനമില്ല. അന്ത്യനാളിൽ അവൻ സിറാത്തിന്‍റെ പാലം ഒരിക്കലും കടക്കുകയില്ല. അവർ ചെകുത്താന്‍റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്കരിച്ച് നമ്മൾക്കു വേണ്ടി കാവൽ തേടുന്ന ഒരു മുഹ്‍മിനായ കെ.മുഹമ്മദ് ഷാജി എന്ന കെ.എം.ഷാജി വിജയിക്കാൻ എല്ലാ മുഹ്‍മിനുകളും അല്ലാഹുവിനോട് പ്രാർത്ഥിക്ക”

“സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം.

അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി”

(ഹുജുറാത് 49:06)

എന്ന ഖുറാൻ വചനവും ലഘുലേഖയ്ക്ക് ഒപ്പമുണ്ടായിരുന്നു.

കെഎം ഷാജി മുസ്ലീമായതുകൊണ്ട് അദ്ദേഹത്തിന് വോട്ടുചെയ്യണമെന്നും ചെകുത്താന്‍റെ കൂടെ നിൽക്കുന്ന എംവി നികേഷ് കുമാറിന് വിശ്വാസികൾ വോട്ട് ചെയ്യരുതെന്നും ആഹ്വാനം ചെയ്യുന്ന വർഗ്ഗീയപരാമർശങ്ങളുള്ള ഈ ലഘുലേഖ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാക്കമ്മറ്റിയുടെ പേരിലായിരുന്നു പുറത്തിറക്കിയത്. ഇത് യുഡിഎഫ് അച്ചടിച്ചിറക്കിയതല്ല എന്ന കെഎം ഷാജിയുടെ വാദം അദ്ദേഹത്തിന് ഹൈക്കോടതിയിൽ തെളിയിക്കാനായില്ല. എൽഡിഎഫിന്‍റെ പരാതിപ്രകാരം യുഡിഎഫ് പ്രവർത്തകരിൽ നിന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥർ ഈ ലഘുലേഖ പിടിച്ചെടുത്തത്.

click me!