സൗദിയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍

By web desk  |  First Published Dec 11, 2017, 12:14 AM IST

റിയാദ്: സൗദിയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഗതാഗത വകുപ്പ് പുറത്തിറക്കി. ഇത് പ്രകാരം ട്രക്ക് ഡ്രൈവര്‍മാര്‍ ആഴ്ചയില്‍ അന്‍പത്തിയാറ് മണിക്കൂറില്‍ കൂടുതല്‍ ട്രക്ക് ഓടിക്കാന്‍ പാടില്ല. എല്ലാ നാലര മണിക്കൂറിലും ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായി വിശ്രമിക്കണമെന്നും  മാര്‍ഗനിര്‍ദ്ദേശത്തിലുണ്ട്.

റോഡ്‌ സുരക്ഷ ഉറപ്പ് വരുത്തുക, വാഹനാപകടങ്ങള്‍ നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സൗദിയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പുതിയ പ്രവൃത്തി സമയം നിശ്ചയിക്കുന്നത്. ഡ്രൈവര്‍മാര്‍ ദിവസം ചുരുങ്ങിയത് പതിനൊന്ന് മണിക്കൂറും ആഴ്ചയില്‍ നാല്‍പ്പത്തിയെട്ട് മണിക്കൂറും വിശ്രമം എടുക്കണമെന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. 

Latest Videos

തുടര്‍ച്ചയായി ആറു ദിവസത്തില്‍ കൂടുതല്‍ ട്രക്ക് ഓടിക്കാന്‍ പാടില്ല. നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കും. നൂതനമായ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ട്രക്കുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കും. എല്ലാ ട്രക്കുകളിലും ഘടിപ്പിക്കുന്ന മോണിട്ടറിംഗ് ഡിവൈസുകള്‍ കണ്‍ട്രോള്‍ സെന്‍ററുമായി ബന്ധിപ്പിക്കണമെന്നും ഗതാഗത വകുപ്പ് നിര്‍ദേശിച്ചു.
 

click me!