ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സന്നദ്ധമെന്നു ചൈന

By Asianet news  |  First Published Sep 4, 2016, 6:39 AM IST

ദില്ലി: ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി. ആണാവ വിതരണസംഘത്തിലെ ഇന്ത്യയുടെ അംഗത്വം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെ ഹാങ്ഷൂവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു ചൈന സന്നദ്ധമാണെന്ന് ഷി ജിന്‍പിങ് പ്രധാനമന്ത്രിയെ അറിയിച്ചു.

Latest Videos

ആണവ വിതരണ സംഘത്തിലെ ഇന്ത്യയുടെ അംഗത്വത്തിനെതിരായ ചൈനയുടെ നിലപാട്, പാക് അധീന കശ്മീര്‍ വഴിയുള്ള ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയെകുറിച്ചുള്ള ആശങ്ക എന്നിവ ഇന്ത്യ ചൈനയെ അറിയിച്ചു. മൂന്നു മാസത്തിനിടെ ഇന്ത്യ-ചൈന രാഷ്ട്രത്തലവന്മാര്‍ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.

ജൂണില്‍ താഷ്‌കന്റിലെ ഉച്ചകോടിയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ജി 20 രാജ്യങ്ങളുടെ ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബ്രിക്‌സ് രാജ്യങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷനായി.

 

 

 

click me!