'മറ്റ് രാജ്യങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ കുറഞ്ഞ വിലയ്ക്ക് ഇന്ധനം വില്‍ക്കുന്നു'

By Web Team  |  First Published Aug 31, 2018, 7:30 PM IST

മോദി സര്‍ക്കാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ്. ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലെത്തി നില്‍ക്കെ  മറ്റ് രാജ്യങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും നല്‍കുന്നതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് ആരോപണവുമായി രംഗത്തെത്തിയത്.
 


ദില്ലി: മോദി സര്‍ക്കാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ്. ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലെത്തി നില്‍ക്കെ  മറ്റ് രാജ്യങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും നല്‍കുന്നതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് ആരോപണവുമായി രംഗത്തെത്തിയത്.

ഇന്ധനവില കൂടിയതു മൂലം ജനങ്ങള്‍ ദുരിതത്തിലാകുമ്പോള്‍ സര്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്. രാജ്യത്തെ പെട്രോള്‍ വില 78 മുതല്‍ 86 രൂപവരെയും ഡീസല്‍ വില 70 മുതല്‍ 75 വരെയുമാണ്. എന്നാല്‍ മോദി ഗവണ്‍മെന്‍റ് മറ്റ് രാജ്യങ്ങളിലേക്ക് ഇന്ധനം കയറ്റി അയക്കുന്നത് 34 മുതല്‍ 37 രൂപവരെ വിലയ്ക്കാണ്. 

Latest Videos

undefined

വിവരാവകാശ രേഖ പ്രകാരം 15 രാജ്യങ്ങള്‍ക്ക് ലിറ്ററിന് 34 രൂപയ്ക്കും 29 രാജ്യങ്ങള്‍ക്ക് 37 രൂപയ്ക്കും ഇന്ത്യ ഇന്ധനം കയറ്റി അയക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഇഗ്ലണ്ട്, ഓസ്ട്രേലിയ, അമേരിക്ക, മലേഷ്യ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യ ഇന്ധനം നല്‍കുന്ന രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നതായി കേണ്‍ഗ്രസ് പറയുന്നു. ഇതിലൂടെ മോദി സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിക്കുകയാണ്.

പെട്രോള്‍, ഡീസല്‍ വില്‍പ്പന ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്ന് 2017 മുതല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാര്‍ ചെവികൊള്ളുന്നില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജനം ഇതിന് മറുപടി നല്‍കുമെന്നും സുര്‍ജേവാല പറഞ്ഞു. 

click me!