മുംബൈയില്‍ പൊതുശൗചാലയത്തിന് സമീപത്തായി യുവാവ് ആത്മഹത്യ ചെയ്തു

By Web Desk  |  First Published Feb 23, 2018, 9:15 AM IST

മുംബൈ: മുംബൈയില്‍ പൊതുശൗചാലയത്തിന് സമീപത്തായി യുവാവിനെ ആത്മഹത്യ ചെയ്തനിലയില് കണ്ടെത്തി‍. വ്യാഴാഴ്ചയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു യുവാവ്. ഈയടുത്തായി യുവാവിന് ജോലി നഷ്ടപ്പെട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു.

മാതാപിതാക്കള്‍ നാട്ടിലായതിനാല്‍ യുവാവ് ഒറ്റക്കായിരുന്നു താമസം. അധികം ആരോടും അടുത്ത് ഇടപെഴുകാറില്ലായിരുന്നു യുവാവെന്നാണ് അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞത്. ആത്മഹത്യാ കുറിപ്പ് ലഭ്യമായിട്ടില്ല.

Latest Videos

രാവിലെ നടക്കാനിറങ്ങിയവരാണ് യുവാവിന്‍റെ മൃതദേഹം പൊതുശൗചലായത്തിന് അടുത്തായി കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു. 

click me!