കോഴിക്കോട്: മൂന്ന് വർഷം മുൻപ് ദീർഘദൂര യാത്രകൾക്കായി കെ.എസ്.ആർ.ടി.സി അവതരിപ്പിച്ച സിൽവർ ലൈൻ ജെറ്റ് ബസുകൾ സർവീസ് അവസാപ്പിച്ചു. കോഴിക്കോട്-തിരുവനന്തപുരം റൂട്ടിലോടുന്ന സിൽവർ ലൈൻ ജെറ്റ് ബസും ഡീലക്സാക്കി മാറ്റിയാണ് സിൽവർ ലൈൻ ജെറ്റ് സർവീസിന് കോർപറേഷൻ അവസാനം കുറിച്ചത്.
കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് ഒൻപത് സ്റ്റോപ്പുകളെന്ന വാഗ്ദാനവുമായി സര്‍വീസാരംഭിച്ച സില്‍വര്‍ ലൈന്‍ ജറ്റ് സര്‍വീസ് സമയക്രമത്തിലെ അപാകത മൂലമാണ് പരാജയപ്പെട്ടത്. സ്റ്റോപ്പുകളുടെ എണ്ണം 20 ആയി വര്‍ദ്ധിപ്പിച്ചതും കൂടിയ നിരക്കും ആനവണ്ടി പ്രേമികൾ വെള്ളക്കുതിരയെന്ന് വിശേഷിപ്പിക്കുന്ന ഇൗ ബസിന് തിരിച്ചടിയായി. കുറഞ്ഞ സ്റ്റോപ്പുകളുമായി എളുപ്പവഴിയിലൂടെ സഞ്ചരിക്കുന്ന മിന്നൽ ബസുകൾ ജനപ്രീതി നേടുക കൂടി ചെയ്തതോടെയാണ് സിൽവർ ലൈൻ ജെറ്റ് ബസുകൾ പിൻവലിക്കാൻ അധികൃതർ തീരുമാനിച്ചത്.