കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നോവൽ നിരീശ്വരൻ, മിണ്ടാപ്രാണി മികച്ച കവിത

By Web Team  |  First Published Jan 23, 2019, 3:59 PM IST

2017ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നിരീശ്വരൻ മികച്ച നോവൽ, ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകം മികച്ച ചെറുകഥ. വീരാൻ കുട്ടിയുടെ മിണ്ടാ പ്രാണി മികച്ച കവിത



തൃശ്ശൂ‌‌ർ: 2017ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം നിരീശ്വരൻ എന്ന കൃതിയിലൂടെ വി ജെ ജെയിംസ് സ്വന്തമാക്കി. അയ്മനം ജോണിന്‍റെ ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകമാണ് മികച്ച ചെറുകഥ. വീരാൻ കുട്ടിയുടെ മിണ്ടാ പ്രാണി മികച്ച കവിതയായി തെര‍‍ഞ്ഞെടക്കപ്പെട്ടു.  

എസ് വി വേണു​ഗോപാലൻ നായരുടെ സ്വദേശാഭിമാനിയാണ് മികച്ച നാടകം. സി വി ബാലകൃഷ്ണന്‍റെ ഏതേതോ സരണികളിൽ മികച്ച യാത്രാ വിവരണത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ. കുറുക്കൻ മാഷിന്‍റെ സ്കൂളിലൂടെ വി ആ‍ർ സുധീഷ് ബാലസാഹിത്യ വിഭാ​ഗത്തിൽ പുരസ്കാരം നേടി.

Latest Videos

undefined

ഇരുപത്തിഅയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

ഡോ കെ എൻ പണിക്കർക്കും ആറ്റൂർ രവിവർമയ്ക്കും അക്കാദമിയുടെ വിശിഷ്ടാംഗത്വം നൽകി. 50,000 രൂപയും രണ്ടു പവന്റെ സ്വർണ പതക്കവും പ്രശസ്തിപത്രവുമാണ് വിശിഷ്ടാംഗത്വത്തിനുള്ള പാരിതോഷികം

സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം പഴവിള രമേശൻ, എം പി പരമേശ്വരൻ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ കെ ജി പൗലോസ്, കെ അജിത , സി എൽ ജോസ് എന്നിവർക്ക് സമ്മാനിക്കും. മുപ്പതിനായിരം രൂപ വീതമാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹാരയവർക്ക് ലഭിക്കുക

 

മറ്റ് പുരസ്കാരങ്ങൾ

ജീവചരിത്രം: തക്കിജ്ജ (എന്‍റെ ജയിൽ ജീവിതം )

വൈജ്ഞാനിക സാഹിത്യം: എൻ ജെ കെ നായർ ( നദീവിജ്ഞാനീയം)

വിവർത്തനം : രമാ മേനോൻ ( പർവതങ്ങളും മാറ്റൊലി കൊള്ളുന്നു)

ഹാസ്യ സാഹിത്യം: ചൊവ്വല്ലുർ കൃഷ്ണൻകുട്ടി ( എഴുത്തനുകരണം അനുരണനങ്ങളും )

 

click me!