കോഴിക്കോട്: നടൻ കലാഭവൻ മണിയുടെ ഓർമക്കായി ഏർപ്പെടുത്തിയ കലാമാണിക്യ പുരസ്കാരത്തിന് ഫോക്‌ലോർ അക്കാഡമി ചെയർമാൻ സി.ജെ. കുട്ടപ്പൻ അർഹനായി. ഫോക് ആർട്ട് റിസർച്ച് സെന്‍റർ(ഫാർക്) ആണ് പുരസ്കാരം നല്‍കുന്നത്.
10,001 രൂപയും ശിൽപവും അടങ്ങുന്ന പുരസ്കാരം മാർച്ച് ഒമ്പതിന് കോഴിക്കോട് ടൗൺഹാളിൽ വച്ചു നടക്കുന്ന കലാഭവൻ മണി അനുസ്മരണ ചടങ്ങിൽ സമ്മാനിക്കും. മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനാണ് പുരസ്കാരം നൽകുന്നത്.
തുടർന്ന് ഗോത്രപൊലിക നാടൻപാട്ട് സംഘത്തിന്‍റെ നേതൃത്വത്തിൽ പാരമ്പര്യ പാട്ടുകളും കലാഭവൻ മണിയുടെ പാട്ടുകളും ഉൾപ്പെടുന്ന നാടൻപാട്ട് സന്ധ്യ അരങ്ങേറും.