കെ.എം ഷാജി എംഎല്‍എയെ ഹൈക്കോടതി അയോഗ്യനാക്കി; വീണ്ടും തെരഞ്ഞെടുപ്പിന് നിര്‍ദേശം

By Web Team  |  First Published Nov 9, 2018, 11:12 AM IST

അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. തെരഞ്ഞെടുപ്പില്‍ വർഗീയ പരാമർശം  നടത്തിയെന്ന ഹ‍ർജിയിലാണ് ഉത്തരവ്. എതിർസ്ഥാനാർഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹർജി നൽകിയത്. അടുത്ത ആറ് വർഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മത്സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. 


കൊച്ചി: അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. തെരഞ്ഞെടുപ്പില്‍ വർഗീയ പരാമർശം  നടത്തിയെന്ന ഹ‍ർജിയിലാണ് ഉത്തരവ്. എതിർസ്ഥാനാർഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹർജി നൽകിയത്. അടുത്ത ആറ് വർഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മത്സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. 

അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിജയിയായി തന്നെ പ്രഖ്യാപിക്കണമെന്ന നികേഷിന്‍റെ ആവശ്യം തള്ളി. ജസ്റ്റിസ് പി.ഡി.രാജനാണ് വിധി പുറപ്പെടുവിച്ചത്.  തുടര്‍ നടപടികളെടുക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കര്‍ക്കും നിര്‍ദേശം നല്‍കി. കേസ് നടത്തിപ്പിന് 50000 രൂപ നികേഷ് കുമാറിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

Latest Videos

undefined

അതേസമയം, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷാജി വ്യക്തമാക്കി. വിധിയ്ക്ക് പിന്നിൽ എം.വി.നികേഷ് കുമാറിന്‍റെ വൃത്തികെട്ട രാഷ്ട്രീയക്കളിയാണെന്നും കെ.എം.ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയമപരമായി നേരിടുമെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുസ്ലീംലീഗും അറിയിച്ചിട്ടുണ്ട്.

Also Read: സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം.ഷാജി; 'ലഘുലേഖ ഇറക്കിയിട്ടില്ല'

തന്നെ വിജയിയായി കോടതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കെ.എം. ഷാജിയ്ക്കെതിരെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എം.വി. നികേഷ് കുമാര്‍. തന്‍റെ ആവശ്യം ഹൈക്കോടതി തള്ളിയതില്‍ നിരാശയില്ലെന്നും നികേഷ് കുമാര്‍.

Also Read: കോടതി വിധിയില്‍ സന്തോഷമെന്ന് നികേഷ്; 'ഇത് രാഷ്ട്രീയ പോരാട്ടത്തിന്‍റെ വിജയം'

കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയ വിധിയെ സ്വാഗതം ചെയ്യുന്നതായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജൻ. ചുരമിറങ്ങിയ തീവ്രവാദികളും മുസ്ലീം ലീഗിലുണ്ടെന്നതിനുള്ള തെളിവാണ് ഹൈക്കോടതി വിധിയെന്ന് ജയരാജൻ പ്രതികരിച്ചു. 

Also Read: ചുരമിറങ്ങിയ തീവ്രവാദികളും മുസ്ലീം ലീഗിലുണ്ടെന്ന് തെളിയിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് പി. ജയരാജൻ

കെ.എം.ഷാജിക്കെതിരായ വിധി വസ്തുതാപരമല്ലെന്ന് രമേശ് ചെന്നിത്തല. 'ഷാജി വർഗീയവാദിയല്ലെന്ന് എല്ലാവർക്കുമറിയാമെന്നും ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗ്ഗീയപ്രചാരണം നടത്തി എന്ന് ബോധ്യപ്പെട്ടതോടെയാണ് ഹൈക്കോടതി കെഎം ഷാജിയെ അയോഗ്യനാക്കിയത്. ഷാജിയുടെ അയോഗ്യതയ്ക്ക് കാരണമായ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പരാമർശങ്ങളടങ്ങിയ ലഘുലേഖയിലെ വാവാദ ഉള്ളടക്കം ഇതായിരുന്നു

Also Read: എന്തായിരുന്നു കെഎം ഷാജിയെ അയോഗ്യനാക്കിയ ലഘുലേഖ?

ഹീനമായ മാര്‍ഗത്തിലൂടെ എംഎല്‍എയായ കെ. എം ഷാജി കേരളത്തോട് മാപ്പ് പറയണമെന്ന് എം.സ്വരാജ് എം.എല്‍.എ ആവശ്യപ്പെട്ടു. 2287 വോട്ടിനാണ് ഷാജി നികേഷ് കുമാറിനെ പരാജയപ്പെടുത്തിയിരുന്നത്. 

 

 

click me!