സിബിഐ ഉദ്യോഗസ്ഥരെപ്പിടിച്ച് ഉള്ളിലിടണമായിരുന്നു; മമത ചെയ്തത് ശരി: ജസ്റ്റിസ് കമാൽ പാഷ

By Web Team  |  First Published Feb 5, 2019, 12:19 PM IST

സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും തെറ്റ് സിബിഐയുടെ ഭാഗത്താണെന്നും കമാൽ പാഷ


പാലക്കാട്: മമതയെ ന്യായീകരിച്ച് ജസ്റ്റിസ് കമാൽ പാഷ. സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്ത് ഉള്ളിലിടണമായിരുന്നെന്നും ഇപ്പോൾ ബംഗാളിൽ നടക്കുന്നത് ഇലക്ഷൻ വരാൻ പോകുന്നതിന്‍റെ കോലാഹലമാണെന്നും കമാൽപാഷ പാലക്കാട് പറഞ്ഞു. 

സ്റ്റേറ്റിന്‍റെ ഫെഡറലിസത്തിൽ കേന്ദ്രം ഇടപെടാൻ പാടില്ല. സിബിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഭരണഘടനാ വീഴ്ചയാണ്. സി ബി ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും തെറ്റ് സി ബി ഐയുടെ ഭാഗത്താണെന്നും കമാൽ പാഷ കൂട്ടിച്ചേർത്തു. പാലക്കാട് പൊലീസ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കമാൽ പാഷ.

Latest Videos

ശാരദ ചിട്ടിഫണ്ട് കേസിൽ കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണറായ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍  ഹൈക്കോടതി ഉത്തരവിന്‍റെ ബലത്തില്‍ രാജീവിന്‍റെ വസതിയിലേക്ക് സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയതോടെയാണ് ദേശീയരാഷ്ട്രീയത്തെ മൊത്തം ഇളക്കിമറിക്കാന്‍ കാരണമാക്കും വിധം ബംഗാള്‍ സര്‍ക്കാരും സിബിഐയും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്.

click me!