എഴുപതാം റിപ്പബ്ലിക് ദിനത്തിൽ സമുദ്രനിരപ്പിൽ നിന്ന് 18,000 അടി മുകളിൽ ഐടിബിപി നടത്തിയ ആഘോഷങ്ങൾ കഴിഞ്ഞ ദിവസം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഡെറാഡൂൺ: കൊടും തണുപ്പിനെ വകവെയ്ക്കാതെ പരിശീലനം നടത്തുന്ന ഇൻഡോ ടിബറ്റൻ ബോർഡറിലെ പൊലീസുകാരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. സമുദ്രനിരപ്പിൽ നിന്ന് 11,000 അടി ഉയരത്തിലാണ് പൊലീസിന്റെ പരിശീലനം. ഉത്തരാഖണ്ഡിലെ ഔലിയിൽ നിന്നുള്ളതാണ് വിഡിയോ.
കൊടും തണുപ്പിൽ പാന്റസ് മാത്രം ധരിച്ചാണ് സേനംഗങ്ങൾ ആയോധന കല പരിശീലിക്കുന്നത്. പരിശീലനം നടത്തുന്ന പ്രദേശത്തെ മരങ്ങളിൽ മഞ്ഞ് തങ്ങി നിൽക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ തണുപ്പിനെ വകവെയ്ക്കാതെ ദൃഢനിശ്ചയത്തോടെ പരിശീലനം ചെയ്യുകയാണ് സേനംഗങ്ങൾ.
Indo-Tibetan Border Police personnel practice martial arts at 11000 feet in Uttarakhand's Auli (Sourc:ITBP) pic.twitter.com/ftFOKmmeBa
— ANI (@ANI)
റിപ്പബ്ലിക് ദിനത്തിൽ സമുദ്രനിരപ്പിൽ നിന്ന് 18,000 അടി മുകളിൽ ഐടിബിപി നടത്തിയ ആഘോഷങ്ങൾ കഴിഞ്ഞ ദിവസം ശ്രദ്ധിക്കപ്പെട്ടിരുന്നു. –30 ഡിഗ്രിയായിരുന്നു ആ സമയത്തെ ലഡാക്കിലെ താപനില.