16 വര്‍ഷത്തെ നിരാഹാര സമരം ഇറോം ശര്‍മിള അവസാനിപ്പിച്ചു

By Web Desk  |  First Published Aug 9, 2016, 11:49 AM IST

വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പരിസരം സാക്ഷ്യം വഹിച്ചത്. നിരാഹാര സമരം പ്രഖ്യാപിച്ചതു മുതല്‍ തന്നെ അറസ്റ്റ് ചെയ്ത് മൂക്കിലെ ട്യൂബിലൂടെ ബലമായി ഭക്ഷണം നല്‍കാന്‍ പാര്‍പ്പിച്ചിരുന്ന അതേ ആശുപത്രി പരിസരത്തുവെച്ച് തന്നെയാണ് 16 വര്‍ഷം നീണ്ട സമരം ഇറോ ശര്‍മ്മിള അവസാനിപ്പിച്ചത്. മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഡോക്ടര്‍മാര്‍ നല്‍കിയ തേന്‍ നുകര്‍ന്നുകൊണ്ടാണ് ഇറോം ശര്‍മിള സമരം അവസാനിപ്പിച്ചത്. തേന്‍ കൈവെള്ളയിലെടുത്ത അവര്‍ വിതുമ്പിക്കരഞ്ഞുകൊണ്ട് ഏറെ നേരം അതിലേക്ക് നോക്കിയിരുന്നു. തുടര്‍ന്ന് തേന്‍ നുകര്‍ന്ന ശേഷം മാധ്യമങ്ങളോട് സംസാരിച്ചു.

20 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ തനിക്കൊപ്പം മത്സരിക്കാന്‍ ക്ഷണിക്കുകയാണ്. സര്‍ക്കാറിനെ താഴെയിറക്കുകയാണ് തന്റെ ലക്ഷ്യം. രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ പറയാനാവില്ല. സമാന ചിന്താഗതിക്കാരുമായി സഹകരിക്കും. അവര്‍ക്ക് സ്വയം മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ചിലര്‍ ഗാന്ധിജിയെ കൊന്നത് പോലെ എന്നെയും കൊല്ലട്ടെ. മണിപ്പൂരിലെ മുഖ്യമന്ത്രിയാവാന്‍ താത്പര്യമുണ്ടെന്നും ഇറോം ശര്‍മിള പറഞ്ഞു.

Latest Videos

#WATCH: Irom Sharmila ends her fast after 16 years. She was on hunger strike, demanding repealing of AFSPA.https://t.co/ndGmoEuZu8

click me!