2015 ജനുവരി 23 നാണ് അവയവങ്ങളുടെ തകരാറുകൾ മൂലം അദ്ദേഹം മരിക്കുന്നത്. അന്നേ ദിവസം ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്ത വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോഴും ഉപയോഗിച്ചരിക്കുന്നത്.
നമ്മൾ ഷെയർ ചെയ്യുന്ന പലകാര്യങ്ങളും വൈറലാക്കുക എന്നത് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ സ്ഥിരം ജോലിയാണ്. പലപ്പോഴും ആ വാർത്തകൾ ശരിയാണോ തെറ്റാണോ എന്ന് പോലും നോക്കാതെ ഷെയർ ചെയ്യും. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ സംസാര വിഷയം.
തെന്നിന്ത്യന്‍ സിനിമ ലോകത്തെ മികച്ച ഹാസ്യനടനായ എംഎസ് നാരായണ അന്തരിച്ചതായുള്ള വാര്‍ത്തകളാണ് വ്യാപകമായി ഇപ്പോള്‍ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. santosh tmz Zvdv എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ നാല് ദിവസമായി വാര്‍ത്തകൾ പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ നിങ്ങളെ മിസ് ചെയ്യുന്നു,തീരാ നഷ്ടം എന്നെക്കെയുള്ള ഹാഷ് ടാഗോടു കൂടിയാണ് വാര്‍ത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേ സമയം വീഡിയോയിൽ അദ്ദേഹം മരിച്ച വർഷവും ദിവസവും രേഖപ്പെടുത്തിട്ടുണ്ട് അത് തിരുത്താതെയാണ് വാർത്ത പ്രചരിക്കുന്നതെന്നതാണ് സത്യാവസ്ഥ. വാർത്ത പ്രചരിച്ച് മണിക്കുറുകൾക്കകം തന്നെ 34,000 പേർ സംഭവം വായിച്ചു കഴിഞ്ഞു.
undefined
2015 ജനുവരി 23 നാണ് അവയവങ്ങളുടെ തകരാറുകൾ മൂലം അദ്ദേഹം മരിക്കുന്നത്. അന്നേ ദിവസം ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്ത വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോഴും ഉപയോഗിച്ചരിക്കുന്നത്. ഇതിലൂടെ എംഎസ് നാരായണ ഇപ്പോഴാണ് മരിച്ചതെന്ന് അളുകൾ തെറ്റിദ്ധരിച്ചിരിക്കുകയാണ്.