മാലിന്യമുക്ത ശബരിമല പോരാട്ടം തുടങ്ങേണ്ടത് ഓരോ തീ‍ർത്ഥാടകരുടെയും വീടുകളിൽ നിന്നാണ്: ഐജി പി വിജയന്‍

By Web Team  |  First Published Dec 2, 2018, 7:14 PM IST

മാലിന്യമുക്ത ശബരിമലയ്ക്കായുള്ള പോരാട്ടം തുടങ്ങേണ്ടത് ഓരോ തീ‍ർത്ഥാടകരുടെയും വീടുകളിൽ നിന്നാണെന്ന് ഐജി പി വിജയൻ. ഓരോ വർഷം പിന്നിടുംതോറും കൂടുതൽ വെല്ലുവിളികളാണ് പദ്ധതി നേരിടുന്നതെന്നും പി വിജയൻ സന്നിധാനത്ത് പറഞ്ഞു.


പത്തനംതിട്ട: മാലിന്യമുക്ത ശബരിമലയ്ക്കായുള്ള പോരാട്ടം തുടങ്ങേണ്ടത് ഓരോ തീ‍ർത്ഥാടകരുടെയും വീടുകളിൽ നിന്നാണെന്ന് ഐജി പി വിജയൻ. ഓരോ വർഷം പിന്നിടുംതോറും കൂടുതൽ വെല്ലുവിളികളാണ് പദ്ധതി നേരിടുന്നതെന്നും പി വിജയൻ സന്നിധാനത്ത് പറഞ്ഞു.

ശബരിമലയെ മാലിന്യമുക്തമാക്കാൻ ഇവിടുത്തെ ശുചീകരണപ്രവർത്തനങ്ങൾ മാത്രം പോരാ. ഒരു തുണ്ട് പ്ലാസ്റ്റിക്കുമായി പോലും മലകയറില്ലെന്ന് തീർത്ഥാടകർ തീരുമാനിച്ചാലെ ശബരിമലയെ പൂങ്കാവനമാക്കാൻ സാധിക്കൂവെന്ന് ഐജി പറഞ്ഞു.

Latest Videos

ഓരോ വർഷം കൂടുംതോറും ശബരിമലയിലെ മാലിന്യം കൂടുന്നു. ഇത്തവണ പ്രളയം കൂടി വന്നതോടെ വെല്ലുവിളി ഇരട്ടിയായി. 2011ൽ ശബരിമല സ്പെഷ്യൽ ഓഫീസർ ആയിരിക്കെ പി.വി‍ജയനാണ് പുണ്യം പൂങ്കാവനം പദ്ധതി വിഭാവനം ചെയ്തത്. വർഷങ്ങൾ പിന്നിടും തോറും കൂടുതൽ പേർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിൽ സന്തോഷമുണ്ടെന്നും പി.വിജയൻ പറ‍ഞ്ഞു. 

click me!