ഇന്ത്യന്‍ മാധ്യമങ്ങളെ ഇഷ്ടപ്പെടുന്നതായി ട്രംപ് ജൂനിയര്‍

By Web Desk  |  First Published Feb 24, 2018, 9:04 AM IST

ദില്ലി: ഇന്ത്യന്‍ മാധ്യമങ്ങളെ ഇഷ്ടപ്പെടുന്നതായും അക്രമസ്വഭാവവും ക്രൂരവുമായ അമേരിക്കന്‍ മാധ്യമങ്ങളെക്കാള്‍ ശാന്തമാണ് ഇന്ത്യന്‍ മാധ്യമങ്ങളെന്ന് ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍.ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു ട്രംപ് ജൂനിയര്‍. ഇന്ത്യയുടെ ചരിത്രത്തിലാധ്യമായായിരിക്കും ഇന്ത്യന്‍ മാധ്യമങ്ങളെ ഒരാള്‍ ഇഷ്ടപ്പെടുന്നെന്ന് പറയുന്നതെന്നും  ട്രംപ് ജൂനിയര്‍ പറഞ്ഞു.

താനിവിടെ വന്നത് ഒരു രാഷ്ട്രീയക്കാരനായല്ലെന്നും ഒരു ബിസിനസുകാരനായാണ് എത്തിയതെന്നും ട്രംപ് ജൂനിയര്‍ പറഞ്ഞു. മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ബിസിനസ് മേഖലയെ അഭിമുഖീകരിച്ച് കൊണ്ട് ട്രംപ് പറഞ്ഞത് വരും നാളുകളില്‍ ഇന്ത്യുയമായി വളരെയധികമായി ഇടപാടുകളുണ്ടാകുമെന്നാണ്.

Latest Videos

വളരെയധികം സ്ഥലമുണ്ടെന്ന് പറഞ്ഞ ഒരു ബിസിനസുകാരന്‍റെ അടുത്ത് താന്‍ ഇതിന് മുമ്പ് ഇന്ത്യയില്‍ വന്നപ്പോള്‍ പോയിരുന്നെന്നും എന്നാല്‍ ഒരു ഇടാപാടും നടത്താന്‍ കഴിഞ്ഞില്ലെന്നും ട്രംപ് ജൂനിയര്‍ പറഞ്ഞു. ഇത് തന്‍റെ സ്ഥലമല്ലെന്നും കസിന്‍റെ സ്ഥലമാണെന്നും പിന്നീട് തന്‍റെ സുഹൃത്തിന്‍റെ അങ്കിളിന്‍റെ മകളുടെ സ്ഥലമാണിതെന്ന രീതിയിലുമാണ് അയാള്‍ സംസാരിച്ചതെന്നും ട്രംപ് ജൂനിയര്‍ പറഞ്ഞു. പൊട്ടിച്ചിരിക്കുന്ന ഒരു സദസിലായിരുന്നു ട്രംപ് ജൂനിയര്‍.

click me!