മൊബൈലില്‍ കളിച്ചിരിക്കുന്ന ഡോക്ടര്‍ - വീഡിയോയുടെ സത്യം ഇതാണ്

By Web Team  |  First Published Dec 22, 2018, 9:09 AM IST

'മൊബൈലില്‍ കളിച്ചു കൊണ്ടിരിക്കുന്ന ഡോക്ടര്‍. പാവം രോഗികള്‍ വരിയില്‍. അധികാരികളില്‍ എത്തുന്നത് വരെ ഷെയര്‍ ചെയ്യുക' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിച്ചത്.


രോഗിയെ പരിഗണിക്കാതെ  മൊബൈലില്‍ കളിച്ചിരിക്കുന്ന ഡോക്ടര്‍ എന്ന പേരില്‍ ഒരു വീഡിയോ സഹിതം ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ പ്രചരിക്കുന് ഈ വീഡിയോയുടെ സത്യം വെളിപ്പെടുത്തി രോഗിയായ യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. തിരുവനന്തപുരം കന്യാകുളങ്ങര ഗവണ്‍മെന്‍റ്  ആശുപത്രിയില്‍ കഴിഞ്ഞ ഹര്‍ത്താല്‍ ദിവസമാണ് സംഭവം. 

'മൊബൈലില്‍ കളിച്ചു കൊണ്ടിരിക്കുന്ന ഡോക്ടര്‍. പാവം രോഗികള്‍ വരിയില്‍. അധികാരികളില്‍ എത്തുന്നത് വരെ ഷെയര്‍ ചെയ്യുക' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിച്ചത്. 1500 ല്‍ അധികം ഷെയറുകളും പോസ്റ്റിന് ലഭിച്ചു. ഡോക്ടറെ വിമര്‍ശിച്ചും തെറി വിളിച്ചും നിരവധി പേര്‍ രംഗത്തെത്തി. യാഥാര്‍ത്ഥ്യമറിയാതെ ഇത് പ്രചരിപ്പിക്കരുതെന്നുള്ള അനുകൂല കമന്‍റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. 

Latest Videos

undefined

ഇതിനിടെയാണ് സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് രോഗി രംഗത്തെത്തിയത്. വിഡിയോയില്‍ പറയുന്നതിങ്ങനെ: 'സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ള രോഗി ഞാനാണ്. ഡോക്ടര്‍ മൊബൈലില്‍ കളിക്കുന്നതല്ല അത്. എന്‍റെ മുന്‍പേ എത്തിയ രോഗിയുടെ രോഗവിവരം നോക്കിയതായിരുന്നു. എന്നോട് ചോദിച്ചിട്ടാണ് നോക്കിയത്. 

ഞാന്‍ നേരത്തെ കാണിച്ചതാണ്. അതിന്റെ റിസല്‍ട്ട് കാണിക്കാന്‍ വേണ്ടി എത്തിയതാണ്. ഇങ്ങനെ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഡോക്ടര്‍ കുറ്റക്കാരിയല്ല. വീഡിയോ എടുത്തയാള്‍ക്കാണ് തെറ്റിയതാണെന്ന് യുവാവ് പറയുന്നു.

click me!