ഇന്ത്യയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം

By sanumon ks  |  First Published Apr 14, 2016, 12:21 AM IST

ഇന്ത്യയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം. മ്യാന്‍മര്‍ ഇന്ത്യ അതിര്‍ത്തി പ്രഭവ കേന്ദ്രമായ ഭൂചലനം  റിക്ടര്‍ സ്‌കെയിലില്‍ 7 രേഖപ്പെടുത്തി. ഗുവാഹത്തി, പറ്റ്‌ന, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ ശക്തമായ ചലനം അനുഭവപ്പെട്ടു. 

ദില്ലി,ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലും തുടര്‍ചലനം അനുഭവപ്പെട്ടു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും പറ്റ്‌നയിലെയും ദേശീയ ദുരന്ത നിവാരണ സേനയുടെ എല്ലാ ബറ്റാലിയനുകള്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

Latest Videos

click me!