ഗൊരക്പൂര്‍ ദുരന്തം; യോഗി സര്‍ക്കാര്‍ ജയിലലടച്ച ഡോ. കഫീല്‍ ഖാന് ജാമ്യം

By Web Desk  |  First Published Apr 25, 2018, 3:43 PM IST
  • ഡോക്ടർ കഫീൽ ഖാന് ജാമ്യം ലഭിച്ചു
  • അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്

ലക്നൌ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ ജയിലിൽ കഴിയുന്ന ഡോക്ടർ കഫീൽ ഖാന് ജാമ്യം ലഭിച്ചു. അലഹബാദ് ഹൈക്കോടതിയാണ് കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്. 8 മാസമായി ജയിലിലായിരുന്നു കഫീൽ ഖാൻ

ബിആർഡി മെഡിക്കൽ കോളജിൽ ഓക്സിജൻ സിലണ്ടറുകളുടെ കുറവുമൂലം എഴുപതിലേറെ കുഞ്ഞുങ്ങളാണ് ഓക്സിജൻ കിട്ടാതെ മരിച്ചിരുന്നത്.  സ്വകാര്യ ആശുപത്രിയിൽ നിന്ന് ഓക്സിജൻ സിലണ്ടറുകൾ എത്തിച്ച് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർ കഫീൽഖാൻ ശ്രമിച്ചിരുന്നു. പക്ഷേ പിന്നീട് ദുരന്തത്തിന് കാരണക്കാരൻ ഡോക്ടറാണെന്ന് കാണിച്ച് ഇദ്ദേഹത്തെ ജയിലടയ്ക്കുകയായിരുന്നു. 

Latest Videos

ദുരന്തത്തിന് ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഡോക്ടറോട് പ്രതികരിച്ചത് വലിയ വിവാദമായിരുന്നു.‘പുറത്തുനിന്ന് സിലിണ്ടറുകള്‍ കൊണ്ടുവന്ന് കുട്ടികളുടെ ജീവന്‍ രക്ഷിച്ചതിനാല്‍ ഹീറോ ആയെന്ന് കരുതുന്നുണ്ടോ, അത് ഞങ്ങള്‍ നോക്കിക്കോളാം’ എന്നായിരുന്നു യോഗി അന്ന് ഡോക്ടറോട് പറഞ്ഞത്.  ഇതിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ഡോക്ടറെ അറസ്റ്റ് ചെയ്തത്.

click me!