ഡോക്ടർ ദീപാ സന്ദീപാണ് ഈ കൗതുകക്കല്യാണം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഇവരുടെ അമ്മമാർ ഒരേ സ്കൂളിലെ അധ്യാപികമാരായിരുന്നു. ഒരേ കാലത്ത് ഗർഭം ധരിക്കുകയും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു. കുട്ടികളെ ഒരേ സ്കൂളിൽ ചേർത്തു. പേരിട്ടപ്പോൾ പോലും ഒരു സാമ്യം അതിലുമുണ്ടാകട്ടെ എന്ന് കരുതി ആര്യശ്രീയെന്നും ശ്രീറാമെന്നും പേരിട്ടു
കല്യാണം ഇപ്പോൾ സ്വർഗത്തിലൊന്നുമല്ല നടക്കുന്നത്. എൽകെജിയിൽ വച്ചും നടക്കും. അതെങ്ങനെയന്നല്ലേ?
കഴിഞ്ഞ ദിവസം നടന്നൊരു കല്യാണത്തിന് പിന്നിലെ രസക്കഥയാണിത്. കല്യാണം എന്താണെന്ന് പോലും അറിയാത്ത പ്രായത്തിൽ, നാലുവയസ്സുകാരായ രണ്ട് എൽകെജിക്കാർ ഒരു കോമഡി സ്കിറ്റിന് വേണ്ടി കല്യാണം കഴിക്കുന്നു. സ്കിറ്റിന്റെ പേര് ഒരു പട്ടാളക്കാരന്റെ കല്യാണം. അതേ ചെക്കനും പെണ്ണും ഇരുപത്തി രണ്ട് വർഷങ്ങൾക്ക് ശേഷം ശരിക്കുമങ്ങ് കല്യാണം കഴിച്ചു. അന്നത്തെ സ്കിറ്റിന്റെ പേര് പോലെ തന്നെ അതൊരു പട്ടാളക്കാരന്റെ കല്യാണമായി. കാലം കാത്തുവച്ചൊരു ട്വിസ്റ്റാണിതെന്ന് പറയാം. അന്നത്തെ ചെക്കൻ എൻഡിഎ ടെസ്റ്റ് എഴുതി ശരിക്കും പട്ടാളക്കാരനായി മാറിയിരുന്നു. ഈ കഥയിലെ നായകൻ ശ്രീറാം. നായിക ആര്യശ്രീ.
undefined
ഡോക്ടർ ദീപാ സന്ദീപാണ് ഈ കൗതുകക്കല്യാണം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഇവരുടെ അമ്മമാർ ഒരേ സ്കൂളിലെ അധ്യാപികമാരായിരുന്നു. ഒരേ കാലത്ത് ഗർഭം ധരിക്കുകയും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു. കുട്ടികളെ ഒരേ സ്കൂളിൽ ചേർത്തു. പേരിട്ടപ്പോൾ പോലും ഒരു സാമ്യം അതിലുമുണ്ടാകട്ടെ എന്ന് കരുതി ആര്യശ്രീയെന്നും ശ്രീറാമെന്നും പേരിട്ടു. നാലാം വർഷം എംബിബിഎസ് വിദ്യാർത്ഥിനിയാണ് ഇപ്പോൾ ആര്യശ്രീ. നാലാം ക്ലാസ്സിൽ ഇവരെ ആദ്യം വധൂ വരൻമാരാക്കിയ സ്കൂളിലെ ഡാൻസ് മാസ്റ്റർ റഷീദ് സാർ ഇവരുടെ യഥാർത്ഥ കല്യാണത്തിലും മുഖ്യാതിഥിയായിരുന്നു. കളിക്കൂട്ടുകാർ കല്യാണം കഴിക്കാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരും ഹാപ്പി. അങ്ങനെ പട്ടാളക്കാരന്റെ കല്യാണം നാട്ടിലാകെ ആഘോഷമായി.
ഡോ. ദീപാ സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കഥ ഇങ്ങനെ: വർഷങ്ങൾക്കപ്പുറം ഒരിക്കൽ കൊച്ചി SDPY സ്കൂളിലെ സ്റ്റാഫ് റൂമിൽ ഒരേ ബഞ്ചിലിരിക്കുന്ന രണ്ട് അധ്യാപികമാർ ഒരുമിച്ച് പുളിമാങ്ങ തിന്നുന്നു.. ഏകദേശം ഒരേ കാലത്ത് പ്രസവിക്കുന്നു. കുട്ടികൾക്ക് ആര്യശ്രീ എന്നും ശ്രീറാം എന്നും പേരിടുന്നു.രണ്ടാളെയും ഒരേ ക്ലാസിൽ ചേർക്കുന്നു. സ്കൂൾആനിവേഴ്റി വന്നപ്പോൾ സ്കൂളിലെ ഡാൻസ് മാസ്റ്ററായ റഷീദ് സാർ 'ഒരു പട്ടാളക്കാരന്റെ കല്യാണം' എന്നൊരു കോമഡി സ്കിറ്റിനു രൂപം കൊടുക്കുകയും വരനായി നാലു വയസുകാരൻ ശ്രീറാമിനെയും വധുവായി നാലു വയസുകാരി ആര്യശ്രീയെയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അതീവ രസകരമായി സ്കിറ്റ് അരങ്ങേറുന്നു. (ഞാൻ താലികെട്ടുന്നില്ല .. എനിക്ക് മണിയടിച്ചാ മതീ... എന്ന് പരിപാടി ദിവസം രാവിലെ ധൈര്യം ചോർന്ന വരൻ നിലവിളിച്ചുവെങ്കിലും..! ).
പരിപാടി കഴിഞ്ഞയുടൻ ടീച്ചർ വധുവിനെ സ്റ്റേജിൽ നിന്നു തൂക്കിയെടുത്ത് താഴേക്കു തരികയും കുഞ്ഞമ്മ (അതായത് ഞാൻ. വിവാഹത്തിൽ സംബന്ധിക്കാൻ കിലോമീറ്ററുകൾ താണ്ടി കൊല്ലത്തു നിന്നും കൊച്ചിയിലെത്തിയതാണ് വധുവിന്റെ കുഞ്ഞമ്മയും അമ്മാമ്മയും) ഏറ്റുവാങ്ങി തോളിലിടുകയും കെട്ടിത്തൂക്കിയിട്ട തിരുപ്പൻ, സാരി ഉൾപ്പെടെ ഉറങ്ങിപ്പോയ വധുവിനെ വീട്ടിലെത്തിക്കയും ചെയ്യുന്നു. പിറ്റേന്നു മുതൽ ചെക്കൻ ചെക്കന്റെ വഴിയും പെണ്ണ് പെണ്ണിന്റെ വഴിയും.
വർഷങ്ങൾ കഴിഞ്ഞു. ചെക്കൻNDA ടെസ്റ്റ് എഴുതി ആർമിയിൽ ക്യാപ്റ്റൻ ആയി. MBBS നാലാം വർഷം പഠിച്ചു കൊണ്ടിരിക്കുന്ന പെണ്ണിനെ FB യിൽ തപ്പിയെടുത്ത് 'ആര്യാ..നമുക്ക് ഒന്നുകൂടി കല്യാണം കഴിച്ചാലോ 'എന്നു ചോദിക്കുന്നു. പെണ്ണ് വിഷയം വീട്ടിലവതരിപ്പിക്കുന്നു. വീട്ടുകാർ പേർത്തും പേർത്തും ചിന്തിച്ചിട്ട് ഒടുവിൽ റഷീദ് സാർ കൂട്ടിച്ചേർത്തത് ഇനി നമ്മളായിട്ട് വേർപിരിക്കണ്ടാ' എന്ന തീരുമാനത്തിലെത്തുകയും ചെയ്യുന്നു. അങ്ങനെ ഇരുപത്തിരണ്ടു കൊല്ലത്തിനു ശേഷം ഇവർ വീണ്ടുമിതാ വിവാഹിതരായിരിക്കുന്നു. ഡോ. ആര്യശ്രീ & ക്യാപ്റ്റൻ ശ്രീറാം. 'ഒരു പട്ടാളക്കാരന്റെ കല്യാണം' വീണ്ടും അരങ്ങേറിയപ്പോൾ അന്നത്തെ റഷീദ് സാറും ക്ലാസ് ടീച്ചറും സുഹൃത്തുക്കളും മുഖ്യാതിഥികളായിരുന്നു. റഷീദ് സാർ വേദിയിൽ പഴയ കഥ അനുസ്മരിക്കുകയും വധൂവരന്മാരെ ആശീർവദിക്കുകയും ചെയ്തു. (ഇനി ഇമ്മാതിരി നാടകങ്ങൾ കളിപ്പിക്കുന്നത് നോക്കീം കണ്ടുമൊക്കെ വേണമെന്ന് സാറ് ചിന്തിച്ചു കാണും!)
അന്നത്തെ അതേ നിറത്തിലെ കല്യാണസാരി വേണമെന്ന ചെക്കന്റെ സങ്കല്പം നിർഭാഗ്യവശാൽ പൊളിഞ്ഞുപോയി. എന്നാലും രണ്ടു മാസം കൊണ്ടു നെയ്ത, ഹാൻഡ് മെയ്ഡ് എംബ്രോയ്ഡറി വർക്കുള്ള ബ്ലൗസ് വധുവിനെ അണിയിച്ച് കക്ഷി സംതൃപ്തനായി. രണ്ടാം ലോക മഹായുദ്ധകാലത്ത് പുറത്തിറങ്ങിയ ജീപ്പ് വാങ്ങി ലക്ഷങ്ങൾ മുടക്കി വൃത്തിയാക്കി അതിലായിരുന്നു വധൂവരന്മാരുടെ വിവാഹാനന്തര യാത്ര. അല്ല പിന്നെ! മൊത്തത്തിൽ വിശേഷമാകുമ്പോ അങ്ങനെയും ഇരിക്കട്ടെ ഒരു വിശേഷം !