അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളൊന്നും ഇല്ലെന്നും സൈക്കിൾ യാത്രക്കാരന് ചെറിയ പരുക്കുകളുണ്ടെന്നും പൊലീസ് അറിയിച്ചു.
ബെയ്ജിങ്ങ്: കാറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ചാൽ പൊതുവേ സൈക്കിളിനാകും കേടുപാടുകൾ പറ്റുക. എന്നാൽ ചൈനയിൽ നടന്നത് നേരെ തിരിച്ചായിരുന്നു. സൗത്ത് ചൈനയിലെ ഷെൻഷെന്നിലാണ് സംഭവമെന്ന് സിജിടിഎൻ റിപ്പോർട്ട് ചെയ്യുന്നത്. കാറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ചപ്പോൾ കാറിന്റെ മുൻഭാഗമാണ് തകർന്നത്. സംഭവത്തിന്റെ ചിത്രം ചൈനീസ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സമൂഹമാധ്യമങ്ങളിൽ കാറിൽ സൈക്കിൾ ഇടിച്ചുനിൽക്കുന്നതിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചതോടെ ആശ്ചര്യപ്പെട്ടിരിക്കുകയാണ് പലരും. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനോടകം നിരവധി പേർ രംഗത്തെത്തി കഴിഞ്ഞു. ചിത്രം കണ്ട പലരും വ്യാജമാണെന്നാണ് ആദ്യം കരുതിയത്.
undefined
എന്നാൽ സംഗതി സത്യമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോയും അവർ പുറത്തുവിട്ടിട്ടുണ്ട്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളോന്നും ഇല്ലെന്നും സൈക്കിൾ യാത്രക്കാരന് ചെറിയ പരുക്കുകളുണ്ടെന്നും പൊലീസ് അറിയിച്ചു.