ചുമ്മാതെ പാടിയതാണെങ്കിലും അമ്പിളിക്ക് പാട്ട് അത്ര ചെറിയ കാര്യമല്ല. വിവാഹത്തിന് മുമ്പ് ഗാനമേളകളിലും പള്ളി ക്വയറുകളിലും സ്ഥിരം സാന്നിധ്യമായിരുന്ന അമ്പിളിക്ക് പാട്ട് പാഷനാണ്.
ക്യാന്‍റീനിലെ തെരക്കുകള്‍ക്കിടിയില്‍ നിന്ന് കനകനിലാവേ തുയിലുണരു എന്ന് നീട്ടി പാടിയപ്പോള്‍ അമ്പിളി പോലും വിചാരില്ല നാളെ ആരെങ്കിലും ഇത് കാണുമെന്നും തന്നെ തേടി വരുമെന്നും. നിറഞ്ഞ സന്തോഷത്തിലാണ് ആ ഗായിക ഇപ്പോള്‍. ചുണ്ടില്‍ എപ്പോഴും മൂളിപ്പാട്ടുമായി നടക്കുന്ന അമ്പിളി ക്യാന്‍റീനിലെ തെരക്കുകള്‍ക്കിടയില്‍ തന്‍റെ പ്രിയപ്പെട്ട ഗാനം മൂളിയതായിരുന്നു. എന്നാല്‍ അമ്പിളി വെറുതെ പാടിയതാണെങ്കിലും ഒറ്റപ്പാട്ടുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഈ കലാകാരി. താളമേളങ്ങളില്ലാതെ കയ്യില്‍ കത്തിയും തലയില്‍ തൊപ്പിയുമായി പാചകത്തിനിടക്കുള്ള അമ്പിളിയുടെ പാട്ടിന് മാധുര്യമേറെയാണ്.
undefined
കോട്ടയം തെക്കുംതലയിലെ കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്യാന്‍റീന്‍ ജീവനക്കാരിയാണ് അമ്പിളി. അമ്പിളി പാടിയ പാട്ട് ഇവിടുത്തെ വിദ്യാര്‍ത്ഥിയായ അരുണ്‍ സേതുവാണ് മൊബൈലിലെടുത്തത്. പിറ്റേന്ന് വാട്ട്സാപ്പില്‍ ഗാനം അയച്ച് കിട്ടിയപ്പോളും അമ്പിളി വിചാരിച്ചിരുന്നില്ല ഇത് ഇത്ര വൈറലാകുമെന്ന്. പാട്ടിനെക്കുറിച്ച് പറയാനാണെങ്കില്‍ അമ്പിളിക്ക് കുറേപറയാനുണ്ട്. ചുമ്മാതെ പാടിയതാണെങ്കിലും അമ്പിളിക്ക് പാട്ട് അത്ര ചെറിയ കാര്യമല്ല. വിവാഹത്തിന് മുമ്പ് ഗാനമേളകളിലും പള്ളി ക്വയറുകളിലും സ്ഥിരം സാന്നിധ്യമായിരുന്ന അമ്പിളിക്ക് പാട്ട് പാഷനാണ്.
പിന്നീട് വിവാഹത്തിന് ശേഷം അമ്പിളി ക്യാന്‍റീനില്‍ ജോലിക്ക് കയറി. പക്ഷേ പാട്ട് അപ്പോഴും അമ്പിളിയുടെ ചുണ്ടത്തുണ്ടായിരുന്നു. കെ എസ് ചിത്രയുടെയും ജാനകിയമ്മയുടെയും വലിയ ആരാധികയാണ് അമ്പിളി. ഇൻസ്റ്റിറ്റ്യൂട്ടിലെ കള്‍ച്ചറല്‍ പരിപാടികളിലെല്ലാം അമ്പിളിയും സ്ഥിര സാന്നിധ്യമാണ്. പാട്ടെന്തായാലും വൈറലായതോടെ അമ്പിളി മാത്രമല്ല, ഭര്‍ത്താവും മക്കളും സന്തോഷത്തിലാണ്. ഭര്‍ത്താവ് ചാക്കോയും മക്കളായ ജ്യോതി, കിരണ്‍, അച്ചു എന്നിവരും അമ്പിളിക്കും പ്രോത്സാഹനമാണ്.