പുതിയ മാറ്റവുമായി കേരളാ പൊലീസ്; 17 അഡീഷണൽ എസ്പിമാർക്ക് മന്ത്രിസഭയുടെ അംഗീകാരം

By Web Team  |  First Published Sep 27, 2018, 3:36 PM IST

കേരള പൊലീസിലെ ഘടന മാറ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം. 17 അഡീഷണൽ എസ്പിമാർക്ക് അംഗീകാരമായി. 268 പൊലീസ് സ്റ്റേഷൻ ചുമതല  സി ഐ മാർക്ക് നൽകി 268 എസ് ഐ മാർക്ക് സ്ഥാനക്കയറ്റം ലഭിക്കും   രണ്ട് ശുപാർശകളെയും ധനവകുപ്പ് എതിർത്ത സാഹചര്യത്തിലാണ് മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് ശുപാർശ സമർപ്പിച്ചത്.


തിരുവനന്തപുരം: കേരള പൊലീസിലെ ഘടന മാറ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം. ജില്ലാ പൊലീസ് മേധാവിക്കു താഴെ ക്രമസമാധാന ചുമതല ഏകോപിപ്പിക്കാൻ 17 അഡീഷണൽ എസ്പിമാരെ നിയമിക്കണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ശുപാർശ മന്ത്രിസഭ അംഗീകാരിച്ചു. 268 പൊലീസ് സ്റ്റേഷൻ ചുമതല  സി ഐ മാർക്ക് നൽകി. 268 എസ് ഐ മാർക്ക് സ്ഥാനക്കയറ്റം ലഭിക്കും.  രണ്ട് ശുപാർശകളെയും ധനവകുപ്പ് എതിർത്ത സാഹചര്യത്തിലാണ് മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് ശുപാർശ സമർപ്പിച്ചത്.

ജില്ലാ പൊലീസ് മേധാവിമാർക്ക് കീഴിൽ എസ്പി മാർ. ക്രമസമാധാന ചുമതലക്കൊപ്പം സ്റ്റേഷൻ ചുമതലയുടെ ഏകോപനത്തിനുമാണ് നിയമനം. ജില്ലാ പൊലീസ് മേധാവിമാരുടെ ജോലിഭാരം കുറക്കലാണ് ലക്ഷ്യം. 17 സീനിയർ ഡിവൈഎസ്പിമാർക്കാകും ഇത് വഴി സ്ഥാനക്കയറ്റം കിട്ടുക. ജില്ലാ പൊലീസ് മേധാവിമാർക്ക് കീഴിൽ രണ്ട് അഡീഷനൽ എസ്പിമാരെ നിയോഗിക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. ഇത് ആഭ്യന്തര വകുപ്പ് അംഗീകരിച്ചിരുന്നില്ല. സർക്കാരിൻറെ അനുമതി ലഭിക്കുന്ന മുറയ്ക്കാവും എഎസ്പി നിയമനം. സംസ്ഥാനത്ത് നിലവിൽ 42 ഐപിഎസുകാരല്ലാത്ത എസ് പിമാരാണുള്ളത്. 

Latest Videos

ഇവരെ നിലവിൽ വിജിലൻസ്, ക്രൈം ബ്രാഞ്ച് തുടങ്ങിയ സ്പെഷ്യൽ യൂണിറ്റുകളിലാണ് നിയമിക്കുന്നത്. ക്രമസമാധാന ചുമതലയിൽ ഐപിസുകാരല്ലാത്ത എസ്പിമാർക്കും അവസരവേണമെന്ന വർഷങ്ങളായ ആവശ്യം കൂടി പരിഗണിച്ചാണ് പുതിയ നീക്കം. 

click me!