വീഡിയോ ഏറ്റെടുത്ത സോഷ്യല്‍ മീഡിയ കുട്ടികളുടെ സ്നേഹത്തെയും കരുതലിനെയും പ്രകീര്‍ത്തിക്കുന്നതിനൊപ്പം അനുകരണീയമാണെന്ന വികാരവുമാണ് പങ്കുവയ്ക്കുന്നത്.
സഹോദരങ്ങല്‍ തമ്മിലുള്ള സ്‌നേഹത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധിക്കില്ല. പ്രത്യേകിച്ച് ചേട്ടനും അനുജത്തിയും തമ്മിലുള്ള സ്‌നേഹം. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയിരിക്കുന്നത്. ബോള്‍ ബാസ്‌ക്കറ്റില്‍ ഇടാന്‍ അനുജത്തിയെ സഹായിക്കുന്ന ചേട്ടന്‍റെ വീഡിയോ ആണ് വൈറലാകുന്നത്. കുട്ടികളുടെ അമ്മയായ സാരഹന്ന മോറയാണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അനുജത്തി ബോൾ ബാസ്‌ക്കറ്റില്‍ ഇടാന്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും അതിന് സാധിക്കുന്നില്ല. കുട്ടിയുടെ അടുത്ത് തന്നെ നിന്നുകൊണ്ട് ജ്യേഷ്ഠൻ അവളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അനുജത്തിക്ക് ബോൾ ബാസ്ക്കറ്റിൽ വീഴ്ത്താൻ സാധിക്കാതെ വരികയും ബോൾ വന്ന് മുഖത്തടിക്കുകയും ശേഷം അവൾ കരയുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാൻ സാധിക്കും. തുടർന്ന് അനുജത്തിയെ ആശ്വസിപ്പിക്കുകയും ബോള്‍ ബ്‌സ്‌ക്കറ്റില്‍ ഇടാന്‍ സഹായിക്കുകയും ചെയ്യുന്ന ജ്യേഷ്ഠനെയും വീഡിയോയില്‍ കാണാം. എന്തായാലും സഹോദരങ്ങളുടെ സ്‌നേഹ വീഡിയോ നിറഞ്ഞ മനസോടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
undefined
സ്‌നേഹവും കരുതലും പോസിറ്റിവിറ്റിയും എന്താണെന്ന് മറ്റുള്ളവർക്ക് എന്റെ കുഞ്ഞുങ്ങള്‍ കാണിച്ച് കൊടുത്തുവെന്ന പക്ഷക്കാരിയാണ് സാരഹന്ന മോറ. വീഡിയോ ഏറ്റെടുത്ത സോഷ്യല്‍ മീഡിയ കുട്ടികളുടെ സ്നേഹത്തെയും കരുതലിനെയും പ്രകീര്‍ത്തിക്കുന്നതിനൊപ്പം അനുകരണീയമാണെന്ന വികാരവുമാണ് പങ്കുവയ്ക്കുന്നത്.