ഗ്വാങ്‌സി: തെക്കന്‍ ചൈനയിലെ ഗ്വാങ്‌സിയില്‍ നിന്നും രണ്ടു കുട്ടികള്‍ ബസ്സിനടിയില്‍ ഒളിച്ച് യാത്ര ചെയ്തത് 90 കിലോമീറ്റര്‍ ദൂരം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ചെയ്‌സിനും ലീഫ് സ്പ്രിങ്ങിനുമിടയില്‍ ഒളിച്ചിരുന്നാണ് രണ്ടു കുട്ടികളും യാത്ര ചെയ്തത്. സ്യുമിയോ വില്ലേജില്‍ നിന്ന് സിലിന്‍സിയാന്‍ ഗ്രാമത്തിലേക്കാണ് കുട്ടികള്‍ യാത്ര ചെയ്തത്. ഇരുവരുടെയും പേര് വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
ഇരുവരും സഞ്ചരിച്ച ദീരത്തിന് ഏതാണ്ട് 32 യുവാനാണ് (313 രൂപ) ടിക്കറ്റ് നിരക്ക്. ഇരുവരെയും ക്ലാസില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. കുട്ടികളെ ഇരുവരെയും വീട്ടിലേക്ക് തിരിച്ചയച്ചു.