നക്ഷത്രങ്ങളെയും ബഹിരാകാശ വസ്തുക്കളെയും മറികടന്ന് അവിടെ എത്തുക എന്നത് വിഷമകരമായിരുന്നു. എന്നിരുന്നാലും ഈ പ്രധാനപ്പെട്ട കത്ത് അവിടെ എത്തിക്കയെന്ന് ഉറപ്പു വരുത്തണം
ഗ്ലാസ്കോ: മരിച്ച പിതാവിന് കത്തെഴുതിയ സ്കോട്ട്ലാന്‍റില്‍ നിന്നുള്ള ഏഴുവയസുകാരന് ഒടുവില്‍ 'സ്വര്‍ഗത്തില്‍ നിന്നും മറുപടി' എത്തി. ഡെലിവറി ഓഫീസ് മാനേജറാണ് കുട്ടിക്ക് മറുപടിയച്ചത്: ''പ്രിയപ്പെട്ട ജാസ്, നിന്‍റെ കത്ത് അയക്കാന്‍ നേരം ചില കാര്യങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. എങ്ങനെയാണ് സ്വര്‍ഗത്തിലുള്ള ഡാഡിയുടെ അടുത്ത് ഈ കത്ത് എത്തിക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചതെന്ന് നിന്നോട് പറയാനാഗ്രഹിക്കുന്നു.
നക്ഷത്രങ്ങളെയും ബഹിരാകാശ വസ്തുക്കളെയും മറികടന്ന് അവിടെ എത്തുക എന്നത് വിഷമകരമായിരുന്നു. എന്നിരുന്നാലും ഈ പ്രധാനപ്പെട്ട കത്ത് അവിടെ എത്തിക്കയെന്ന് ഉറപ്പു വരുത്തണം. കത്തുകള്‍ സുരക്ഷിതമായി എത്തിക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സ്വര്‍ഗത്തില്‍ ഈ കത്ത് എത്തിയെന്നുറപ്പു വരുത്താന്‍ എനിക്കു കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും''
കുട്ടിയുടെ അമ്മ റ്റെറി കോപ്ലണ്ട് ആണ് ഫേസ്ബുക്കിലൂടെ മറുപടി കത്തിന്‍റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഡാഡിക്ക് കത്ത് കിട്ടിയെന്നറിഞ്ഞപ്പോള്‍ മകനുണ്ടായ സന്തോഷം വിവരിക്കാനാവില്ലെന്നും മനുഷ്യരില്‍ തനിക്കുണ്ടായിരുന്ന വിശ്വാസം വീണ്ടെടുക്കാന്‍ ഈ സംഭവം കാരണമായെന്നും കോപ്ലണ്ട് ഫേസ്ബുക്കില്‍ കുറിച്ചു.