തൃശൂർ: കുന്ദംകുളത്ത് ദേശീയപാത പാറേംപാടത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. കൊങ്ങണൂർകാവിൽ കാളിദാസൻ മകൻ അഭിലാഷ് എന്ന കണ്ണൻ(28), പോർക്കുളം ചെറുവത്തൂർ പ്രിൻസണ്‍ മകൻ അഗസ്റ്റിൻ(28) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 11 മണിയോടെ പാറേംപാടം വിക്ടറിക്കടുത്ത് വച്ചായിരുന്നു അപകടം. കുന്ദംകുളത്ത് നിന്നും വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു രണ്ടുപേരും. കണ്ണനാണ് ബൈക്ക് ഓടിച്ചിരുന്നത്. എതിർദിശയിൽ നിന്നും മരങ്ങൾ കയറ്റി വന്നിരുന്ന ലോറിയിലാണ് ഇവരുടെ ബൈക്ക് ഇടിച്ചത്. കണ്ണൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. അഗസ്റ്റിൻ ആശുപത്രിയിൽ എത്തിച്ചശേഷമാണ് മരിച്ചത്. കുന്നംകുളത്തെ ടെന്പോ ട്രാവലർ ഡ്രൈവറാണ് കണ്ണൻ. അഗസ്റ്റിൻ കാറ്ററിംഗ് തൊഴിലാളിയാണ്.
കുന്ദംകുളത്തുനിന്നെത്തിയ ആക്ട്സ് പ്രവർത്തകരും പോലീസും ചേർന്നാണ് അപകടത്തിൽ പെട്ടവരെ ആശുപത്രിയിയിലേക്ക് മാറ്റിയത്. മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഉച്ചയ്ക്ക് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.