ഒരു വീട്ടിൽ ദൈനംദിനം എന്തൊക്കെ വീട്ടുപകരണങ്ങളുണ്ടോ അതെല്ലാം സ്ത്രീകളുടെ ട്രാക്കിലുണ്ട്. ഫ്രിഡ്ജും വാഷിംഗ് മെഷീനും അയൺ ബോക്സും അലക്കിയ തുണികളും മറികടന്നു വേണം ഇവർക്ക് ഓടാൻ. ഓഫീസ് ജോലി മാത്രമല്ല, വീട്ടുജോലിയുടെയും കടമ്പകൾ ഓടിക്കടന്നാണ് ഈ സ്ത്രീകളൊക്കെ ഓരോ ദിവസവും ഓടിത്തീർക്കുന്നതെന്ന് പ്രതീകാത്മകമായി പറയുന്നുണ്ട് ഈ ചിത്രം.
മുംബൈ: തൊഴിലിടങ്ങളിലെ ലിംഗസമത്വത്തെക്കുറിച്ച് പല രാജ്യങ്ങളിലും നിരന്തര സംവാദങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഒരേ സമയം വീട്ടിലും തൊഴിലിടത്തിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് ഓരോ സ്ത്രീകളും. ഇവ രണ്ടും വിജയകരമായി മുന്നോട്ട് കൊണ്ടു പോകുന്ന സ്ത്രീകളാണ് മിക്കവരും. ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
I’ve been helping to baby-sit my year old grandson this past week & it’s brought home to me the stark reality of this image. I salute every working woman & acknowledge that their successes have required a much greater amount of effort than their male counterparts pic.twitter.com/2EJjDcK1BR
— anand mahindra (@anandmahindra)കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യങ്ങളിൽ ഈ ചിത്രം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രമിങ്ങനെ: മൂന്ന് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഒരേ ട്രാക്കിൽ ഓടാൻ തയ്യാറായി നിൽക്കുന്നു. ഭംഗിയായി, എക്സിക്യൂട്ടീവ് ലുക്കിൽ വസ്ത്രധാരണം ചെയ്തിട്ടുണ്ട് ഇവരെല്ലാം. എന്നാൽ ഈ ട്രാക്കിനൊരു പ്രത്യേകതയുണ്ട്. പുരുഷൻമാർക്ക് മുന്നോട്ട് ഓടിയെത്താനുള്ള ഒരു പ്രതിസന്ധിയും ഈ ട്രാക്കിലില്ല. എന്നാൽ സ്ത്രീകളുടെ ട്രാക്ക് അങ്ങനെയല്ല. ഒരു വീട്ടിൽ ദൈനംദിനം എന്തൊക്കെ വീട്ടുപകരണങ്ങളുണ്ടോ അതെല്ലാം സ്ത്രീകളുടെ ട്രാക്കിലുണ്ട്. ഫ്രിഡ്ജും വാഷിംഗ് മെഷീനും അയൺ ബോക്സും അലക്കിയ തുണികളും മറികടന്നു വേണം ഇവർക്ക് ഓടാൻ. ഓഫീസ് ജോലി മാത്രമല്ല, വീട്ടുജോലിയുടെയും കടമ്പകൾ ഓടിക്കടന്നാണ് ഈ സ്ത്രീകളൊക്കെ ഓരോ ദിവസവും ഓടിത്തീർക്കുന്നതെന്ന് പ്രതീകാത്മകമായി പറയുന്നുണ്ട് ഈ ചിത്രം.
തന്റെ പേരക്കുട്ടിയെ നോക്കാൻ ഒരു ആയയെ ഏർപ്പെടുത്തിയെന്ന് കുറിച്ചാണ് ആനന്ദ് മഹീന്ദ്ര ഈ ഫോട്ടോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ''കഴിഞ്ഞ ഒരാഴ്ചയായി ഞാൻ എന്റെ പേരക്കുട്ടിയെ നോക്കാൻ സഹായിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ യാഥാർത്ഥ്യം എന്താണെന്ന് ഇപ്പോൾ എനിക്ക് മനസ്സിലാകുന്നു. ഉദ്യോഗസ്ഥകളായ എല്ലാ വീട്ടമ്മമാർക്കും എന്റെ ആദരം. ഒരേ ജോലി ചെയ്യുന്ന തങ്ങളുടെ പങ്കാളികളേക്കാൾ ഇരട്ടി കഠിനാധ്വാനം ചെയ്താണ് ഓരോ സ്ത്രീയും വിജയത്തിലെത്തുന്നത് എന്ന് ഞാൻ തിരിച്ചറിയുന്നു.'' സമൂഹമാധ്യമങ്ങളിൽ വളരെ വേഗത്തിലാണ് ഈ ട്വീറ്റ് വൈറലായത്. സ്ത്രീകളുടെ സംഭാവനകളും കഠിനാധ്വാനവും തിരിച്ചറിഞ്ഞതിൽ മഹീന്ദ്രയെ പ്രശംസിച്ച് നിരവധി പേരാണ് മറുപടി ട്വീറ്റ് ചെയ്തിരിക്കുന്നത്. 'ഒരു സ്ത്രീയുടെ ഒരു ദിവസത്തെ ജീവിതത്തെക്കുറിച്ച് ഒരാളെങ്കിലും മനസ്സിലാക്കിയാൽ അത്രയും നല്ലത്' എന്നാണ് ഒരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.