തിരുവനന്തപുരം: സംസ്ഥാനത്ത് ആഫ്രിക്കന്‍ മുഷി കൊണ്ടുവരുന്നതും വളര്‍ത്തുന്നതും നിരോധിച്ചു. ദക്ഷിണമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.
ആഫ്രിക്കന്‍ മുഷികള്‍ കേരളത്തിന്റെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത്തരം മുഷികളെ വളര്‍ത്തിയ ശേഷം ജലാശയങ്ങളിലേക്ക് തുറന്നുവിടുമ്പോള്‍ മറ്റു ചെറു മത്സ്യങ്ങളെ ഇവ തിന്നൊടുക്കുന്നതാണ് നിരോധനത്തിന് കാരണം.