അബുദാബിയില്‍ താമസച്ചിലവേറും

By sanumon ks  |  First Published Apr 13, 2016, 6:53 PM IST

അബുദാബിയില്‍ വിദേശികള്‍ക്ക് കെട്ടിട വാടകയുടെ മൂന്ന് ശതമാനം മുനിസിപ്പല്‍ ഫീസ് ഏര്‍പ്പെടുത്തി. വര്‍ഷത്തില്‍ പന്ത്രണ്ട് ഗഡുക്കളായി ഇത് അടച്ചാല്‍ മതി. അബുദാബിയില്‍ വിദേശികളായ താമസക്കാര്‍ക്ക് മുനിസിപ്പല്‍ ഫീസ് ഏര്‍പ്പെടുത്തി. വാര്‍ഷിക കെട്ടിട വാടകയുടെ മൂന്ന് ശതമാനം  ഫീസായി അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. 

450 ദിര്‍ഹമാണ് ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഫീസ്. ഒരു വര്‍ഷത്തെ മുനിസിപ്പല്‍ ഫീസ് പന്ത്രണ്ട് ഗഡുക്കളായാണ് ഈടാക്കുക. ഓരോ മാസത്തേയും ജലവൈദ്യുത ബില്ലുകളോടൊപ്പം ഇത് ഈടാക്കും. 

Latest Videos

undefined

അബുദാബി എക്‌സികുട്ടീവ് കൗണ്‌സില്‍ തീരുമാനത്തില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

സമാനമായ രീതിയില്‍മുനിസിപ്പല്‍ ഫീസ് ഇപ്പോള്‍ ദുബായിലും ഷാര്‍ജയിലും നിലവിലുണ്ട്. ദുബായില്‍ കെട്ടിടവാടകയുടെ അഞ്ച് ശതമാനമാണ് ഫീസ് ഈടാക്കുന്നത്. ഷാര്‍ജിയിലാവട്ടെ കെട്ടിട വാടകയുടെ 2.5 ശതമാനവും. 

click me!