ഒരു പ്രൊഫഷണൽ ഹെയർ ഡ്രെസ്സർ പോലും മൂക്കത്ത് വിരൽവച്ചുപോകുന്ന അത്രക്ക് കൃത്യത, കൈത്തഴക്കത്തോടെയാണ് ജിയാങ് മുടിവെട്ടുന്നതും, സെറ്റ് ചെയ്യുന്നതുമെല്ലാം. കളിപ്പാട്ടങ്ങളേക്കാള്‍ മുടിവെട്ടിനോട് കമ്പം കാണിച്ച ജിയാങ് ഹോങിയെ മാതാപിതാക്കള്‍ പ്രോല്‍സാഹിപ്പിക്കുകയായിരുന്നു.
സിച്ചുവാൻ: സമൂഹമാധ്യമങ്ങളില്‍ വൈറലായി വ്യത്യസ്തനായ ഈ 'ബാര്‍ബര്‍ ബാലന്'. ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിലുള്ള ഒരു ബ്യൂട്ടി പാർലറിലാണ് ഈ ആറു വയസുകാരന്റെ സേവനം ലഭ്യമാകുന്നത്. പാര്ലറിലെത്തുന്നവരുടെ മുടിയില്‍ മാജിക് കാണിക്കാന്‍ പ്രായം ജിയാങ് ഹോങിക്ക് തടസമല്ല. കടയില്‍ എത്തുന്നവര്‍ ആവശ്യപ്പെടുന്ന ഏത് ഹെയര്‍ സ്റ്റെല്‍ വേണമെങ്കിലും നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ജിയാങ് ഹോങി തയ്യാറാക്കും.
ഒരു പ്രൊഫഷണൽ ഹെയർ ഡ്രെസ്സർ പോലും മൂക്കത്ത് വിരൽവച്ചുപോകുന്ന അത്രക്ക് കൃത്യത, കൈത്തഴക്കത്തോടെയാണ് ജിയാങ് മുടിവെട്ടുന്നതും, സെറ്റ് ചെയ്യുന്നതുമെല്ലാം. ബ്യൂട്ടി പാർലർ നടത്തിപ്പുകാരാണ് ജിയാങിന്റെ അച്ഛനമ്മമാർ. സലൂണില്‍ മാതാപിതാക്കളോടൊപ്പം തന്നെയുള്ള വളര്‍ച്ചയാണ് ജിയാങ് ഹോങിയെ ഒരു മികച്ച ഹെയർ ഡ്രെസ്സറാക്കുന്നത്. കളിപ്പാട്ടങ്ങളേക്കാള്‍ മുടിവെട്ടിനോട് കമ്പം കാണിച്ച ജിയാങ് ഹോങിയെ മാതാപിതാക്കള്‍ പ്രോല്‍സാഹിപ്പിക്കുകയായിരുന്നു.
ആദ്യം സന്ദര്‍ശകര്‍ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് മാതാപിതാക്കളേക്കാള്‍ ഡിമാന്റാണ് കുട്ടി ബാര്‍ബര്‍ക്ക്. സമൂഹമാധ്യമങ്ങളിൽ 6 വയസ്സുകാരൻ സംസാരവിഷയമാകുമ്പോഴും, ഇതൊക്കെ പ്രോത്സാഹിപ്പിക്കാമോ എന്ന് ജിയാങിന്റെ അച്ഛനമ്മമാരോട് ചോദിക്കുന്നവരും ഉണ്ട്.