തൊഴിലാളി വിരുദ്ധ നിലപാട്; കുവൈത്തിലെ അഞ്ച് കമ്പനികള്‍ കരിമ്പട്ടികയില്‍

By Web Desk  |  First Published Nov 22, 2017, 11:07 PM IST

കുവൈത്തിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ നിരുത്തരവാദിത്ത നിലപാട് സ്വീകരിച്ച 5 കമ്പിനികളെ എംബസി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി.കുവൈത്ത് അധികൃതരും എംബസിയും നിരന്തരം ബന്ധപ്പെട്ടിട്ടും തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിച്ച കമ്പിനികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 18 എണ്ണത്തിനെതിരെ നടപടി സ്വീകരിച്ച് വരുകയാണന്നും സൂചനയുണ്ട്.

മൊത്തം,61- കമ്പിനികളെയാണ് എംബസി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തൊഴിലാളികളോടെ അവകാശങ്ങള്‍ ഹനിക്കുന്നത് അടക്കമുള്ള വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമെരു നടപടി. ഇതില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ പ്രമുഖമായ 5 കമ്പിനികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഖറാഫി നാഷണല്‍, ജി.റ്റി.സി,ബയാന്‍ നാഷണല്‍ കണ്‍സ്ട്രക്ഷന്‍ ആന്റെ കോണ്‍ട്രാറ്റിഗ്, കെ.സി.സി എഞ്ചിനീയറിംഗ് ആന്റെ കോണ്‍ട്രാക്റ്റിംഗ്, അല്‍ ബാഹര്‍ മെഡിക്കല്‍ സര്‍വീസ് കമ്പിനി എന്നിവയാണിത്.

Latest Videos

undefined

ഇത്തരം കമ്പിനികളുടെ പേരീല്‍ ഇന്ത്യയില്‍ നിന്ന് ഒരാളെ പോലും റിക്രൂട്ട് ചെയ്തുകൊണ്ടു വരാന്‍ സാധിക്കുകയില്ല. അതുപോലെ തന്നെ, എംബസിയുമായി ബന്ധപ്പെട്ട് നടക്കേണ്ട പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല.കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിരക്കുന്ന കമ്പിനികളുടെ പവര്‍ ഓഫ അറ്റേര്‍ണിയുള്ളവര്‍ക്കൂം ഇത് ബാധകമാണ്.അതായത് കരിമ്പട്ടികയിലുള്ള ഒരു കമ്പിനിയുടെ ഉടമസ്ഥന് മറ്റ് കമ്പിനികളുടെ പേരിലും ഇന്ത്യയില്‍ നിന്ന് റിക്രൂട്ടമെന്റ്ുകള്‍ അനുവദിക്കില്ല.

2012-ന് ശേഷം ആദ്യമായിട്ടാണ് എംബസിയുടെ ഭാഗത്തുന്നിന്നും,തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ഇത്തരമെരു നടപടി സ്വീകരിച്ചിരിക്കുന്നത്.61-കൂടാതെ,18 കമ്പിനികള്‍ക്കെതിരെയും നടപടി സ്വീകരിച്ച് വരുകയാണന്നാണ് എംബസി കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നത്.

click me!