ആമസോൺ കാടിന് നടുവിലായി 36 അടി നീളമുളള തിമിംഗലത്തിന്റെ ജഡം; കാരണം തേടി ​ഗവേഷകർ

By Web Team  |  First Published Feb 25, 2019, 3:42 PM IST

ബ്രസീലിയന്‍ ദ്വീപായ മരാജോയിൽ കടയ്ക്കടിഞ്ഞ നിലയിൽ വെളളിയാഴ്ചയാണ് ജഡം കണ്ടെത്തിയത്. ആമസോണ്‍ നദിയില്‍ നിന്നും 15 മീറ്റര്‍ അകലെയാണ് മരാജോ. എന്നാൽ തിമിം​ഗലം തീരത്തുനിന്ന് ഇത്രയും അകലെ എങ്ങനെ എത്തിയതെന്ന് വ്യക്തമല്ല


മരാജോ: ആമസോണ്‍ കാടിന് നടുവിലായി 36 അടി നീളമുളള കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. ബ്രസീലിയന്‍ ദ്വീപായ മരാജോയിൽ കടയ്ക്കടിഞ്ഞ നിലയിൽ വെളളിയാഴ്ചയാണ് ജഡം കണ്ടെത്തിയത്. ആമസോണ്‍ നദിയില്‍ നിന്നും 15 മീറ്റര്‍ അകലെയാണ് മരാജോ. എന്നാൽ തിമിം​ഗലം തീരത്തുനിന്ന് ഇത്രയും അകലെ എങ്ങനെ എത്തിയതെന്ന് വ്യക്തമല്ല.  
 
തിമിം​ഗലം നേരത്തെ ചത്തിട്ടുണ്ടാവും, ഉയർന്ന തിരമാല കാരണം ജഡം തീരത്തടിഞ്ഞതാകാമെന്നും മരാജോ ദ്വീപിലെ സന്നദ്ധ സേവന പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഒരു വയസ് മാത്രം പ്രായമുള്ള തിമിം​ഗലമാണ് കരക്കടിഞ്ഞത്. എന്നാൽ തിമിം​ഗലം എങ്ങനെയാണ് ഇവിടെയെത്തിയതെന്ന് അറിയില്ലെന്ന് മരാജോയിലെ സമുദ്ര ഗവേഷകര്‍ പറഞ്ഞു. തീരത്തുനിന്ന് ദൂരെയുളള കണ്ടല്‍കാടുകള്‍ക്ക് നടുവിലാണ് ജഡം കണ്ടെത്തിയതെന്നും ഗവേഷകര്‍ കൂട്ടിച്ചേർത്തു.

വളരെ അപൂർവമായി മാത്രമാണ് കടലില്‍ നിന്നും അകലെയായി തിമിംഗലത്തിന്റെ ജഡം കാണപ്പെടാറുളളത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. തിമിംഗലത്തിന്റെ മരണ കാരണം കണ്ടെത്താനായി ഫോറന്‍സിക് പരിശോധന നടത്താൻ തീരുമാനിച്ചതായും ഗവേഷകര്‍ വ്യക്തമാക്കി. 

click me!