ടി-ഷർട്ടുകൾ ആണ് സോമറ്റോയുടെ യൂണിഫോം. അതിൽ നിന്നും വ്യത്യസ്തമായി കുർത്തകൾ ധരിക്കാനുള്ള ഓപ്ഷൻ വനിതാ ജീവനക്കാർക്ക് നൽകിയിരിക്കുകയാണ് സോമറ്റോ.
ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സൊമാറ്റോ സ്ത്രീകളായ ഡെലിവറി പങ്കാളികൾക്കായി പുതിയ ഡ്രസ് കോഡ് അവതരിപ്പിച്ചു. അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ ആണ് സൊമാറ്റോയുടെ ഈ നീക്കം. സാധാരണ ടി-ഷർട്ടുകൾ ആണ് സോമറ്റോയുടെ യൂണിഫോം. അതിൽ നിന്നും വ്യത്യസ്തമായി കുർത്തകൾ ധരിക്കാനുള്ള ഓപ്ഷൻ വനിതാ ജീവനക്കാർക്ക് നൽകിയിരിക്കുകയാണ് സോമറ്റോ.
നിലവിലുള്ള വസ്ത്രധാരണത്തിൽ, നിരവധി സ്ത്രീ ഡെലിവറി പങ്കാളികൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് തീരുമാനം. ജോലിയിലായിരിക്കുമ്പോൾ പോലും വനിതാ ജീവനക്കാരെ അവരുടെ സാംസ്കാരിക മൂല്യം നിലനിർത്താൻ സൊമാറ്റോ സൗകര്യമൊരുക്കുന്നു.
undefined
ഇൻസ്റ്റാഗ്രാമിലെ ഒരു വീഡിയോ പോസ്റ്റിലൂടെയാണ് സോമറ്റോ ഈ പ്രഖ്യാപനം നടത്തിയത്. സോഷ്യൽ മീഡിയയി വളരെ വേഗമാണ് ഈ പോസ്റ്റ് ശ്രദ്ധ നേടിയത്. ഇതുവരെ തൊണ്ണൂറ് ലക്ഷത്തോളം പേര് ഈ വിഡിയോ കണ്ടു. 200,000 ലൈക്കുകളും നേടി. പുതുതായി അവതരിപ്പിച്ച കുർത്തകൾ ധരിക്കുന്ന സ്ത്രീ ഡെലിവറി ജീവനക്കാർ ഈ തീരുമാനം എടുത്തതിന് കമ്പനിയോട് നന്ദി പ്രകടിപ്പിക്കുന്നത് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സൊമാറ്റോയുടെ നടപടിയെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. "ചിലർ തിരഞ്ഞെടുപ്പുകൾ നൽകുന്നു, ചിലർ നന്മ നൽകുന്നു, ചിലർ രണ്ടും ചെയ്യുന്നു", ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് എഴുതി. "ഒരു കുർത്തയേക്കാൾ മികച്ചതായി മറ്റൊന്നും ഒരു സ്ത്രീയെ മനോഹാരിയാക്കില്ലെന്ന് സൊമാറ്റോയ്ക്ക് പോലും അറിയാം!" മറ്റൊരു ഉപയോക്താവ് എഴുതി
അതേസമയം വിമർശനങ്ങളും ഉണ്ട് സോമറ്റോയുടെ ഈ നടപടിക്കെതിരെ. ഡെലിവറി പങ്കാളികളുടെ വേതനം, ജോലി സാഹചര്യങ്ങൾ, സുരക്ഷാ നടപടികൾ എന്നിവ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ചിലർ നിർദേശിച്ചു. മറ്റ് രാജ്യങ്ങളിലെ ഡെലിവറി പങ്കാളികൾക്ക് നൽകിയതിന് സമാനമായി സമഗ്രമായ സുരക്ഷാ നടപടികളും റൈഡിംഗ് ഉപകരണങ്ങളും സ്വീകരിക്കുന്നതും ജീവനക്കാരുടെ ക്ഷേമത്തിന് സമഗ്രമായ സമീപനത്തിൻ്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നതും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.