402 കോടി രൂപ അടയ്ക്കണം; സൊമാറ്റോയ്ക്ക് ജിഎസ്ടി നോട്ടീസ്

By Web Team  |  First Published Dec 29, 2023, 5:42 PM IST

സൊമാറ്റോ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന ഡെലിവറി നിരക്കുകളിൽ ജിഎസ്ടി വേണമെന്ന സർക്കാരിന്റെ ആവശ്യത്തെ മുൻനിർത്തിയാണ് നോട്ടീസ്.


മുംബൈ: ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോയ്ക്ക് 401.7 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്.  2019 ഒക്‌ടോബർ 29 മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിലെ പലിശയും പിഴയും ഉൾപ്പെടെയാണ് ഈ തുക. നികുതി അടയ്ക്കാത്ത എന്തുകൊണ്ടാണെന്ന് കാരണം കാണിക്കാൻ നോട്ടീസിൽ പറയുന്നുണ്ട്. 

സൊമാറ്റോ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന ഡെലിവറി നിരക്കുകളിൽ ജിഎസ്ടി വേണമെന്ന സർക്കാരിന്റെ ആവശ്യത്തെ മുൻനിർത്തിയാണ് നോട്ടീസ്. ഡെലിവറി ചാർജുകൾക്ക് നികുതി അടയ്‌ക്കാൻ "ബാധ്യതയില്ല" എന്ന് സോമറ്റോ വാദിച്ചു.  പരസ്‌പരം അംഗീകരിച്ച കരാർ വ്യവസ്ഥകൾ കണക്കിലെടുത്ത് ഡെലിവറി പങ്കാളികൾ കമ്പനിക്കല്ല, ഉപഭോക്താക്കൾക്കാണ് ഡെലിവറി സേവനങ്ങൾ നൽകിയിരിക്കുന്നത്. കാരണം കാണിക്കൽ നോട്ടീസിന് കമ്പനി ഉചിതമായ മറുപടി നൽകുമെന്നും സൊമാറ്റോ കൂട്ടിച്ചേർത്തു.

Latest Videos

undefined

ജിഎസ്ടി പേയ്മെന്റിൽ മൊത്തം 750 കോടി രൂപ ആവശ്യപ്പെട്ട് സൊമാറ്റോ, സ്വിഗ്ഗി എന്നിവയുൾപ്പെടെ പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (ഡിജിജിഐ) നവംബറിൽ പ്രീ-ഡിമാൻഡ് നോട്ടീസ് നൽകിയിരുന്നു.

ഈ നികുതി ബാധ്യതകൾ നിറവേറ്റുന്നതിനുള്ള ബാധ്യത സോമറ്റോയ്ക്ക് ഇല്ലെന്നും അത് ഡെലിവറി പങ്കാളികൾക്കുള്ള ഫീസ് കളക്ടറായി പ്രവർത്തിക്കുന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സമർപ്പിച്ച ഔദ്യോഗിക പ്രതികരണത്തിൽ, നോട്ടീസിന് വിശദമായ മറുപടി സമർപ്പിക്കുമെന്നും സൊമാറ്റോ അറിയിച്ചു. 

tags
click me!