ടാറ്റ ഗ്രൂപ്പിൽ ഏകദേശം 30 കമ്പനികൾ ഉൾപ്പെടുന്നു, അതിലെ ലക്ഷ്വറി ബ്രാന്റുകളേതെല്ലാം ആണെന്ന് നോക്കാം.
നൂറ്റി അൻപത്തിയഞ്ച് വർഷം പഴക്കമുള്ള ടാറ്റ ഗ്രൂപ്പ് ആഗോളതലത്തിൽ തന്നെ സ്വാധീനമുള്ള വ്യവസായ സാമ്രാജ്യമാണ്. നൂറിൽ അധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ടാറ്റ ഗ്രൂപ്പ് ഇന്ത്യയുടെ വ്യാവസായിക ചരിത്രത്തിന്റെ പേരും പെരുമയും പ്രതിഫലിപ്പിക്കുന്ന കമ്പനി കൂടിയാണ്. ടാറ്റ ഗ്രൂപ്പിൽ ഏകദേശം 30 കമ്പനികൾ ഉൾപ്പെടുന്നു, അതിലെ ലക്ഷ്വറി ബ്രാന്റുകളേതെല്ലാം ആണെന്ന് നോക്കാം.
സാറ
ഏറ്റവും വലിയ ആഗോള ഫാഷൻ ബ്രാൻഡുകളിലൊന്നായ സാറ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്. സ്പാനിഷ് ഫാഷൻ കമ്പനിയായ ഇൻഡിടെക്‌സും ടാറ്റയും സംയുക്തമായാണ് സാറ പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ 21 സാറ സ്റ്റോറുകൾ പ്രവർത്തിക്കുന്നു.
വൈസ്റ്റ് സൈഡ്
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിവിധ ബ്രാൻഡുകൾ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ റീട്ടെയിൽ സ്ഥാപനമാണ് ട്രെന്റ് ലിമിറ്റഡ് . ട്രെന്റ് ലിമിറ്റഡിന്റെ ഭാഗമായ വെസ്റ്റ്സൈഡ്, രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലകളിലൊന്നാണ്.
സ്റ്റാർബക്സ്
കാപ്പിയുടെ പര്യായമായ സ്റ്റാർബക്സ് 2012 ഒക്ടോബറിൽ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡും സ്റ്റാർബക്സ് കോഫി കമ്പനിയും തമ്മിലുള്ള സംയുക്ത സംരംഭത്തിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. രാജ്യത്ത് ഇത് "ടാറ്റ സ്റ്റാർബക്സ്" എന്ന പേരിലാണ് അറിയപ്പെടുന്നത്.
ബിഗ് ബാസ്കറ്റ്
ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇന്ത്യയിലെ മുൻനിര ഓൺലൈൻ സൂപ്പർമാർക്കറ്റായ ബിഗ്ബാസ്കറ്റ് നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. 2011-ൽ സ്ഥാപിതമായ ബിഗ് ബാസ്കറ്റ് ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഗ്രോസറി പ്ലാറ്റ്‌ഫോം ആണ്. 2021-ൽ ടാറ്റ ഗ്രൂപ്പ് ബിഗ്ബാസ്‌കറ്റിനെ ഏറ്റെടുത്തു .
സുഡിയോ
ടാറ്റ ഗ്രൂപ്പിന്റെ വിഭാഗമായ ട്രെന്റ് ലിമിറ്റഡിന്റെ കീഴിലുള്ള ഫാഷൻ ബ്രാൻഡായ സുഡിയോ, സ്റ്റൈലിഷ്, ബഡ്ജറ്റ് ഫ്രണ്ട്‌ലി വസ്ത്രങ്ങൾ കാരണം യുവ തലമുറക്കിടയിൽ ജനപ്രീതി നേടി വരികയാണ്
കൾട്ട്.ഫിറ്റ്
ടാറ്റ ഡിജിറ്റൽ, സൊമാറ്റോ എന്നിവയുടെ പിന്തുണയുള്ള ഹെൽത്ത് ആൻഡ് ഫിറ്റ്‌നസ് പ്ലാറ്റ്‌ഫോമാണ് കൾട്ട്.ഫിറ്റ്. വീട്ടിലിരുന്ന് വർക്കൗട്ടുകൾ ചെയ്യുന്നതിന് ഈ പ്രാറ്റ്ഫോം സഹായിക്കുന്നു.