തന്നെ പുറത്താക്കിയ എയർഏഷ്യ സിഇഒയേക്കാൾ കൂടുതൽ സമ്പാദിച്ചു; മാസ്സ് മറുപടിയുമായി 'ഫ്ലൈയിംഗ് ബീസ്റ്റ്' ഗൗരവ് തനജ

By Web Team  |  First Published Oct 19, 2023, 3:01 PM IST

തന്നെ ഒരിക്കൽ പുറത്താക്കിയ കമ്പനിയായ എയർ ഏഷ്യയുടെ സിഇഒയേക്കാൾ കൂടുതൽ സമ്പാദിക്കുന്നുണ്ടെന്നാണ് ഗൗരവ് തനേജ 


ഫ്ലൈയിംഗ് ബീസ്റ്റ് എന്ന് അറിയപ്പെടുന്ന യൂട്യൂബര്‍ ഗൗരവ് തനേജ യൂട്യൂബിൽ നിന്നും എത്ര വരുമാനം നേടുന്നുണ്ടാകും. 8.6 മില്യൺ സബ്സ്ക്രൈബർമാരുള്ള ഗൗരവ് തനേജ പ്രതിമാസ വരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. തന്നെ ഒരിക്കൽ പുറത്താക്കിയ കമ്പനിയായ എയർ ഏഷ്യയുടെ സിഇഒയേക്കാൾ കൂടുതൽ സമ്പാദിക്കുന്നുണ്ടെന്നാണ് തനേജ പറഞ്ഞത്. 

എയർ ഏഷ്യയും ഗൗരവ് തനേജയും തമ്മിലുള്ള പ്രശനം എന്താണെന്നല്ലേ.. എയർഏഷ്യ ഇന്ത്യയിലെ പൈലറ്റായിരുന്നു ഗൗരവ് തനേജ. 2020 ൽ എയർലൈനിലെ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചുവെന്ന് പരസ്യമായി ആരോപിച്ചതിന് എയർഏഷ്യ ഇന്ത്യ ഗൗരവ് തനേജയെ പുറത്താക്കി.

Latest Videos

ALSO READ: ആകാശം കീഴടക്കാന്‍ എയര്‍ ഇന്ത്യ; അംഗബലം ഉയർത്തുന്നു

കോവിഡ് പകർച്ച വ്യാധിയുടെ സമയത്ത് എയർ ഏഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതായിരുന്നു ഗൗരവ് തനേജ ആരോപിച്ച ഒരു കാര്യം. ഇന്ധനം ലഭിക്കാൻ ഫ്ലാപ്പ് 3 ലാൻഡിങ്ങിനായി കമ്പനി പൈലറ്റുമാരെ നിർബന്ധിക്കുന്നതായും ഗൗരവ് തനേജ പറഞ്ഞു. മറ്റൊന്ന് അസുഖം ഉള്ളപ്പോൾ പോലും അവധി നൽകാത്ത കാര്യമായിരുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്ക് കമ്പനി മുന്ഗണന നൽകുന്നില്ലെന്നും ഗൗരവ് തനേജ ആരോപിച്ചിരുന്നു. 

എയർ ഏഷ്യ പുറത്താക്കിയതിന് ശേഷം യുട്യൂബ് വീഡിയോയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഗൗരവ് തനേജ  ഗണ്യമായ ആസ്തി സമ്പാദിച്ചതായി വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. "ഫ്ലൈയിംഗ് ബീസ്റ്റ്" ചാനലിന് പുറമേ, "ഫിറ്റ് മസിൽ ടിവി", "റാസ്ഭാരി കെ പാപ്പാ" എന്നിങ്ങനെ വളരെ ജനപ്രിയമായ മറ്റ് രണ്ട് യുട്യൂബ് ചാനലുകൾ ഗൗരവ് തനേജ ഇപ്പോൾ കൈകാര്യം ചെയ്യുന്നു. 

ALSO READ: ക്യാൻസറിന് കാരണം, ഡാബർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങൾക്കെതിരെ കേസ്
 
മറ്റൊരു പ്രധാനകാര്യം, കോൺഫറൻസ് റൂമിൽ ഷർട്ടില്ലാതെ  ഒരു മീറ്റിംഗിൽ പങ്കെടുക്കുന്ന  ചിത്രം എയർഏഷ്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടോണി ഫെർണാണ്ടസ് പങ്കിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ വാർത്ത വരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!