രജിസ്റ്റർ ചെയ്യാതെ ഓഹരി വിപണിയിൽ നിക്ഷേപകർക്ക് ഉപദേശം; യൂട്യൂബർക്കും കമ്പനിക്കും വൻപിഴ ചുമത്തി സെബി

By Web Team  |  First Published Dec 19, 2024, 12:16 AM IST

സാമ്പത്തിക പിഴകൾക്ക് പുറമെ, 2025 ഏപ്രിൽ വരെ ഏതെങ്കിലും സെക്യൂരിറ്റീസ് മാർക്കറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് ഭാരതിക്കും അദ്ദേഹത്തിൻ്റെ കമ്പനിക്കും നിരവധി അസോസിയേറ്റുകൾക്കും സെബി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.


മുംബൈ: സെബിയിൽ (സെക്യൂരിറ്റീസ് മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) രജിസ്റ്റർ ചെയ്യാതെ നിക്ഷേപ ഉപദേശക ബിസിനസ് നടത്തിയതിന് യൂട്യൂബർ രവീന്ദ്ര ബാലു ഭാരതിക്കും അദ്ദേഹത്തിൻ്റെ കമ്പനിയായ രവീന്ദ്ര ഭാരതി എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിനുമെതിരെ നടപടി. 2025 ഏപ്രിൽ 4 വരെ സെക്യൂരിറ്റീസ് മാർക്കറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് റഗുലേറ്റർ വിലക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ സമ്പാദിച്ച തുകയായ 9.5 കോടി തിരികെ നൽകാനും ഉത്തരവിട്ടു. 

രജിസ്റ്റർ ചെയ്യാതെ നിക്ഷേപ ഉപദേശങ്ങൾ, വ്യാപാര ശുപാർശകൾ, നിർവ്വഹണ സേവനങ്ങൾ എന്നിവയിലൂടെ ഭാരതിയും അദ്ദേഹത്തിൻ്റെ കമ്പനിയും അനുഭവപരിചയമില്ലാത്ത നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് ആകർഷിച്ചതായി സെബിയുടെ അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് യൂട്യൂബ് ചാനലുകളിലായി 19 ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള ഭാരതി, ഫോളോവേഴ്സിന് സുരക്ഷയില്ലാത്ത നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിച്ചെന്നും കണ്ടെത്തി.

Latest Videos

undefined

ബന്ധപ്പെട്ട അപകടസാധ്യതകൾ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെടുകയും ആവശ്യമായ സെബി രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുകയും ചെയ്തെന്നും വ്യക്തിഗത നിക്ഷേപകർക്ക് ഒന്നിലധികം നിക്ഷേപ പദ്ധതികൾ വിൽക്കുക, തീരുമാനമെടുക്കാനുള്ള ശേഷിയെ സ്വാധീനിക്കുക തുടങ്ങിയ കൃത്രിമ തന്ത്രങ്ങൾ പ്രയോ​ഗിച്ചെന്നും കണ്ടെത്തി. ഭാരതിയുടെ കമ്പനി സെക്യൂരിറ്റീസ് നിയമങ്ങൾ ലംഘിച്ചുവെന്നും ഇടപാടുകാരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകാനുള്ള  കടമ നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നും സെബിയുടെ ഉത്തരവിൽ പറയുന്നു.

സാമ്പത്തിക പിഴകൾക്ക് പുറമെ, 2025 ഏപ്രിൽ വരെ ഏതെങ്കിലും സെക്യൂരിറ്റീസ് മാർക്കറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് ഭാരതിക്കും അദ്ദേഹത്തിൻ്റെ കമ്പനിക്കും നിരവധി അസോസിയേറ്റുകൾക്കും സെബി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഭാരതിക്കും അനുബന്ധ സ്ഥാപനങ്ങൾക്കും 10 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. 

tags
click me!