'2030 ഓടെ ഈ മേഖലകള്‍ക്ക് ഡിമാന്റേറും,17 കോടി പുതിയ തൊഴിലവസരങ്ങൾ' ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

By Sangeetha KS  |  First Published Jan 8, 2025, 5:20 PM IST

തൊഴിലുടമകളും ജീവനക്കാരും നിലവില്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രതിസന്ധി നൈപുണ്യപരമായ ബുദ്ധിമുട്ടുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


ജനീവ : മാറി വരുന്ന ആ​ഗോള പ്രവണതകള്‍ ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും, ദശലക്ഷക്കണക്കിന് പേരെ മാറ്റി നിയമിക്കുമെന്നും വേൾഡ് ഇക്കണോമിക് ഫോറം 2025 റിപ്പോർട്ട്. തൊഴിലുടമകളും ജീവനക്കാരും നിലവില്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രതിസന്ധി നൈപുണ്യപരമായ ബുദ്ധിമുട്ടുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സാങ്കേതികവിദ്യ, സമ്പദ്‌വ്യവസ്ഥ, ജനസംഖ്യാശാസ്‌ത്രം, പ്രകൃതിയോടിണങ്ങി ജീവിക്കുന്ന പ്രവണതകള്‍ തുടങ്ങിയ പല കാര്യങ്ങളിലും ആഗോള പ്രവണതകൾ മാറി വരുന്നത് 2030 ഓടെ 170 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. അതേ സമയം നിലവിലുള്ള തസ്തികകളില്‍ 92 ലക്ഷത്തോളം പേരെ മാറ്റുമെന്നും ഇതോടെ 78 ദശലക്ഷം പുതിയ നിയമനങ്ങളുണ്ടാകുമെന്നുമാണ് പ്രതീക്ഷിയ്ക്കുന്നത്. 

Latest Videos

ആയിരത്തോളം കമ്പനികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ബിഗ് ഡാറ്റ, സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) തുടങ്ങിയ മേഖലകള്‍ക്ക് വലിയ ഡിമാന്റുണ്ടാകും. അതേ സമയം ക്രിയാത്മകത, ഫ്ലെക്സിബിലിറ്റി, ഉത്സാഹം തുടങ്ങിയ കഴിവുകള്‍ ഉള്ള ജീവനക്കാര്‍ക്കായി കൂടുതല്‍ അവസരങ്ങളൊരുങ്ങുമെന്നാണ് ഡബ്ല്യൂ ഇ എഫ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

നേതൃത്വ റോളുകള്‍, പരിചരണം, വിദ്യാഭ്യാസം തുടങ്ങിയ അവശ്യ മേഖലകളിലും തൊഴിലുകള്‍ ചെയ്യാന്‍ ആവശ്യക്കാരേറും. എഐ, പുനരുപയോഗ ഊർജം പോലുള്ള മേഖലകളിലേക്കും തൊഴില്‍ സാധ്യതയേറുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഫാം വർക്കർമാർ, ഡെലിവറി ഡ്രൈവർമാർ, നിർമ്മാണ തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ള മേഖലകളില്‍ 2030 ഓടെ ഏറ്റവും പ്രധാനപ്പെട്ട തൊഴിൽ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മച്ചാനേ... ലുലു മാളിലേക്ക് കത്തിച്ചുവിടാം! വിലക്കുറവിന്‍റെ വിസ്മയം, 50 % ബിഗ് ഓഫർ ലുലു ഫാഷനിൽ, അറിയേണ്ടതെല്ലാം

ഏ‌ഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

click me!