ഈ ആഴ്ച വിപണി ആരംഭിച്ചപ്പോൾ, ആഭ്യന്തര ഓഹരി വിപണിയിലെ ഇടിവ് മുകേഷ് അംബാനിയുടെ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഓഹരികളെ ബാധിച്ചു,
ലോകത്തിലെ ഏറ്റവും വലിയ ധനികർ ആരൊക്കെയാണ്. ഈ പട്ടിക ഓരോ ദിനവും ചിലപ്പോൾ മാറാറുണ്ട്. ഓഹരി വിപണിയിലെ ഉയർച്ച താഴ്ചകൾ ഇതിൽ പ്രധാന പങ്കുവഹിക്കാറുണ്ട്. അങ്ങനെ ഒറ്റദിവസം കൊണ്ട് പട്ടികയിൽ മുന്നിലെത്തുന്നവരും പിന്നിലെത്തുന്നവരും കുറവല്ല. ഇപ്പോഴിതാ ഏഷ്യയിലെ ഏറ്റവും ധനികനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് പുറത്തായിരിക്കുകയാണ്. ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക അനുസരിച്ച് മുകേഷ് അംബാനി 16-ാം സ്ഥാനത്തു നിന്ന് 17-ാം സ്ഥാനത്തെത്തി
ഈ ആഴ്ച വിപണി ആരംഭിച്ചപ്പോൾ, ആഭ്യന്തര ഓഹരി വിപണിയിലെ ഇടിവ് മുകേഷ് അംബാനിയുടെ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഓഹരികളെ ബാധിച്ചു, റിലയൻസ് ഓഹരികൾ 3 ശതമാനം ഇടിഞ്ഞ് 1298.50 രൂപയിലെത്തി, മുകേഷ് അംബാനിയുടെ ആസ്തിയിൽ 2.72 ബില്യൺ ഡോളറിൻ്റെ ഇടിവ് സംഭവിച്ചു. ഇതോടെ 100 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് അംബാനി പുറത്തായി. നിലവിൽ, ബ്ലൂംബെർഗ് സൂചിക പ്രകാരം 98.8 ബില്യൺ ഡോളറാണ് അദ്ദേഹത്തിൻ്റെ ആസ്തി.
undefined
ഓഹരി വിപണി തകർച്ചയിൽ അദാനിക്കും വലിയ നഷ്ടമുണ്ടായിട്ടുണ്ട്. 2.06 ബില്യൺ ഡോളർ ആണ് അദാനിയുടെ ആസ്തിയിൽ നിന്ന് കുറഞ്ഞത്. ഇന്നലെ ആഭ്യന്തര ഓഹരി വിപണിയിലുണ്ടായ തകർച്ചയിൽ അംബാനി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് അദാനിയാണ്. നിലവിൽ, ബ്ലൂംബെർഗ് സൂചിക പ്രകാരം 92.3 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി.
ഇന്ത്യയിലെ മറ്റ് സമ്പന്നരായ ദിലീപ് സാങ്‌വിക്ക് 827 മില്യൺ ഡോളറും കെ പി സിങ്ങിന് 745 മില്യൺ ഡോളറും കുമാർ ബിർളയ്ക്ക് 616 ബില്യൺ ഡോളറും നഷ്ടമായി. സാവിത്രി ജിൻഡാലിൻ്റെ സമ്പത്തിൽ 611 ബില്യൺ ഡോളർ ഇടിഞ്ഞു,