കേരളത്തില്‍ നിന്നുള്ള ഭക്ഷണ ബ്രാന്‍റ് ബ്രാഹ്മിന്‍സിനെ വിപ്രോ ഏറ്റെടുക്കുന്നു

By Web Team  |  First Published Apr 20, 2023, 7:18 PM IST

ബ്രാഹ്മിന്‍സ് ഏറ്റെടുക്കലിന്റെ സാമ്പത്തിക വിശദാംശങ്ങൾ വിപ്രോ വെളിപ്പെടുത്തിയിട്ടില്ല.


ബെംഗലൂരു: കേരളത്തില്‍ നിന്നുള്ള കറിപൌഡര്‍ ഭക്ഷണ ബ്രാന്‍റ് ബ്രാഹ്മിന്‍സിനെ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഏറ്റെടുക്കുന്നു.  വ്യാഴാഴ്ച വിപ്രോ ഈ കാര്യം വ്യക്തമാക്കി. ഭക്ഷണ സാമഗ്രി രംഗത്ത് ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന വിപ്രോ മുന്‍പ് നിറപറ ബ്രാന്‍റിനെ ഏറ്റെടുത്തിരുന്നു. അതിന് ശേഷം നടത്തുന്ന വലിയ ഏറ്റെടുക്കലാണ് ബ്രാഹ്മിന്‍സിന്‍റെത്.

വിപ്രോ കൺസ്യൂമർ കെയര്‍ ലൈറ്റിംഗ്  പാക്കേജ്ഡ് ഫുഡ് വിഭാഗത്തില്‍ മുന്‍നിരക്കാര്‍ ആകാനുള്ള ശ്രമത്തിലാണ്. ഒപ്പം അതിന്റെ സുഗന്ധവ്യഞ്ജനങ്ങൾ, പ്രഭാതഭക്ഷണം, റെഡി-ടു-കുക്ക് വിഭാഗങ്ങൾ ഏകീകരിക്കാനും ശ്രമിക്കുകയാണ് അതിന്‍റെ ഭാഗമാണ് ഏറ്റെടുക്കലുകള്‍. അതേസമയം ബ്രാഹ്മിന്‍സ് ഏറ്റെടുക്കലിന്റെ സാമ്പത്തിക വിശദാംശങ്ങൾ വിപ്രോ വെളിപ്പെടുത്തിയിട്ടില്ല.

Latest Videos

undefined

"നിറപറയുടെ ഏറ്റെടുക്കലിലൂടെ വിപ്രോ ഫുഡ് പ്രൊഡക്ട് രംഗത്തേക്ക് പ്രവേശിച്ചു, ആറ് മാസത്തിനുള്ളിൽ, ബ്രാഹ്മിന്‍സിന്‍റെ ഏറ്റെടുക്കലും നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കേരളത്തിൽ, ബ്രാഹ്മിൻസ് ഒരു ശക്തമായ ബ്രാൻഡാണ്. ഒരു വശത്ത് ബ്രാഹ്മിന്‍ലിന്‍റെ പ്രൊഡക്ട് വിപുലീകരണം ത്വരിതപ്പെടുത്തുകയും ഫുഡ് പ്രൊഡക്ട് ബിസിനസിലെ വിപ്രോയുടെ അടിത്തറ ശക്തമാക്കുകയും ചെയ്യുന്ന പരസ്പര പ്രയോജനകരമായ പങ്കാളിത്തം ആയിരിക്കും ഈ ഏറ്റെടുക്കല്‍" - വിപ്രോ ഇറക്കിയ പത്ര കുറിപ്പ് പറയുന്നു.

വിപ്രോയുടെ വിതരണ ശക്തിയും ശൃംഖലയും വിപണന വൈദഗ്ധ്യവും ഉപയോഗിച്ച് ഞങ്ങളുടെ  സാന്നിധ്യവും ഉപയോഗിച്ച് ബ്രാഹ്മിണ്‍സിനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ടെന്ന് ബ്രാഹ്മിൻസ് എംഡി ശ്രീനാഥ് വിഷ്ണു പറഞ്ഞു. 1945-ൽ വനസ്പതി ബ്രാൻഡായി ആരംഭിച്ചതാണ് വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ്. ഇപ്പോള്‍ ഈ ബ്രാന്‍റിന് ലോകത്ത് 60 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. 1987-ൽ സ്ഥാപിതമായ ബ്രാഹ്മിണ്‍സ് കേരള വിപണിയില്‍ സാന്നിധ്യം അറിയിച്ച ബ്രാന്‍റാണ്. 

രണ്ടാംഘട്ട പിരിച്ചുവിടലുമായി മെറ്റ; രോഷാകുലരായി ജീവനക്കാർ

'കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്ത കൊട്ടാരം'; ആഡംബരത്തിന്റെ മറുവാക്കായി സുന്ദർ പിച്ചൈയുടെ വീട്

click me!