ബാങ്കിങ് ഇതര സ്ഥാപനമായി പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ ഉപഭോക്താക്കളുടെ പണത്തിന് എന്ത് സംഭവിക്കും? എന്തുകൊണ്ടാണ് ആർബിഐ ലൈസൻസ് റദ്ദാക്കിയത്?
തിരുവനന്തപുരം: അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ബാങ്കിങ് ലൈസൻസ് കഴിഞ്ഞ ദിവസം ആർബിഐ റദ്ദാക്കിയിരുന്നു. ലൈസൻസ് റദ്ദാക്കിയെങ്കിലും ബാങ്കിന് നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനിയായി (NBFC) പ്രവർത്തിക്കാം എന്ന ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. 2023 ഏപ്രിൽ 24 മുതൽ അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ആർബിഐയുടെ അംഗീകാരമുള്ള ബാങ്ക് ആയിരിക്കില്ല. 1987 ജനുവരി 3-ന് ആർബിഐ നൽകിയ ലൈസൻസ് ആണ് റദ്ദാക്കിയത്. എന്തുകൊണ്ടാണ് ആർബിഐ അടൂർ സഹകരണ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയത്?
ഓഹരി മൂല്യം കുറഞ്ഞതാണ് ബാങ്കിന്റെ ലൈസൻസ് ആർബിഐ റദ്ദാക്കാനുള്ള കാരണം. ഓഹരി മൂല്യം കുറഞ്ഞതോടെ 2018 നവംബർ മുതൽ ഉപയോക്താക്കൾക്ക് പണം പിൻവലിക്കുന്നതിനും നിക്ഷേപം സ്വീകരിക്കുന്നതിനും ആർ.ബി.ഐ. നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
undefined
ALSO READ: അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ; ഇനി ബാങ്കിംഗ് ഇതര സ്ഥാപനം
ലൈസൻസ് റദ്ദാക്കിയതിന് ശേഷം ഉപഭോക്താക്കളുടെ പണത്തിന് എന്ത് സംഭവിക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഉപഭോക്താക്കൾക്ക് സാമ്പത്തിക സുരക്ഷ നൽകുന്ന റിസർവ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ (ഡിഐസിജിസി) വഴി നിക്ഷേപകർക്ക് 5 ലക്ഷം രൂപ വരെ ഇൻഷ്വർ ചെയ്യുന്നുണ്ട്. അഞ്ച് ലക്ഷം രൂപയിൽ താഴെ ബാങ്കിൽ നിക്ഷേപിച്ച ഉപഭോക്താക്കൾക്ക് അവരുടെ മുഴുവൻ പണവും തിരികെ ലഭിക്കും. എന്നാൽ അഞ്ച് ലക്ഷത്തിൽ കൂടുതൽ നിക്ഷേപിച്ചവർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കില്ല.
അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന് എൻബിഎഫ്‌സിയായി തുടർന്നും പ്രവർത്തിക്കാനാകുമെങ്കിലും ബാങ്കിംഗ് പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ലെന്നത് പ്രധാനമാണ്. ആർബിഐ പറയുന്നതനുസരിച്ച്, ബാങ്കും എൻബിഎഫ്‌സിയും തമ്മിലുള്ള വ്യത്യാസം എന്താണെന്നുവെച്ചാൽ ഒരു ബാങ്ക് ജനങ്ങൾക്ക് ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന സർക്കാർ അംഗീകൃത സ്ഥാപനമാണ്, അതേസമയം ബാങ്ക് ലൈസൻസ് കൈവശം വയ്ക്കാതെ ആളുകൾക്ക് ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന ഒരു കമ്പനിയാണ് എൻബിഎഫ്‌സി.
ALSO READ: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നീക്കം ചെയ്യണം; ബോൺവിറ്റയോട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ