പച്ചക്കറിയും പരിപ്പുവര്‍ഗങ്ങളും ധാന്യങ്ങളും എല്ലാം വിലക്കയറ്റത്തിന്‍റെ പിടിയിലാണ്. സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന വിലക്കയറ്റത്തിന്‍റെ മൂലകാരണവും രാജ്യത്ത് അനുഭവപ്പെടുന്ന കനത്ത ചൂട് തന്നെയാണ്.
കനത്ത താപതരംഗത്തില്‍ നിന്ന് രാജ്യം ഇപ്പോഴും പൂര്‍ണമായി മുക്തമായിട്ടില്ല. അതിന് പുറമേയാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍. പച്ചക്കറിയും പരിപ്പുവര്‍ഗങ്ങളും ധാന്യങ്ങളും എല്ലാം വിലക്കയറ്റത്തിന്‍റെ പിടിയിലാണ്. സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന വിലക്കയറ്റത്തിന്‍റെ മൂലകാരണവും രാജ്യത്ത് അനുഭവപ്പെടുന്ന കനത്ത ചൂട് തന്നെയാണ്. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഉല്‍പാദനവും വിതരണവും ചൂട് കാരണം ബാധിക്കപ്പെട്ടതാണ് വിലവര്‍ധനയുടെ പ്രധാന കാരണം. വേനല്‍ക്കാലത്ത് ഇത്തവണ രാജ്യത്ത് വലിയ തോതില്‍ ജലദൗര്‍ലഭ്യമാണ് നേരിട്ടത്. അതുകൊണ്ട് തന്നെ പച്ചക്കറി കൃഷിയും മുടങ്ങി. ഇതോടെ പച്ചക്കറി വില കുത്തനെ കൂടി. രാജ്യത്തിന്‍റെ പകുതിയോളം ഭാഗങ്ങളില്‍ താപനില സാധാരണയേക്കാള്‍ 4-9 ഡിഗ്രി അധികമാണ് അനുഭവപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം മുതല്‍ ആണ് രാജ്യത്ത് വലിയ തോതില്‍ വിലക്കയറ്റം കണ്ടുതുടങ്ങിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പച്ചക്കറി വില 28 ശതമാനവും, പയര്‍ വര്‍ഗങ്ങളുടെ വില 17 ശതമാനവും ധാന്യങ്ങളുടെ വില 8.6 ശതമാനവും കൂടിയതായി സര്‍ക്കാരിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മാംസം, മല്‍സ്യം എന്നിവയുടെ വില 8.2 ശതമാനവും സുഗന്ധവ്യഞ്ജനങ്ങളുടെ വില 7.8 ശതമാനവും മുട്ടയുടെ വില 7.1 ശതമാനവും ഇക്കാലയളവില്‍ വര്‍ധിച്ചിട്ടുണ്ട്. മണ്‍സൂണിന്‍റെ തുടക്കത്തില്‍ നല്ലതോതിലുള്ള മഴ ലഭിച്ചെങ്കിലും പിന്നീട് അത് കുറഞ്ഞു. ഇത് രാജ്യത്തെ നെല്ല്, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയവയുടെ കൃഷിയെ ബാധിക്കും.
undefined
വില എപ്പോള്‍ കുറയും?
മണ്‍സൂണ്‍ മഴ ശക്തമാവുകയും രാജ്യത്തെമ്പാടും ലഭ്യമാവുകയും ചെയ്താല്‍ ഓഗസ്റ്റ് മുതല്‍ പച്ചക്കറി വില കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ പാല്‍, ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയുടെ വില ഉയര്‍ന്നുതന്നെ നില്‍ക്കാനാണ് സാധ്യത. അടുത്തിടെ പ്രധാന ക്ഷീരോല്‍പാദകരായ അമുലും മദര്‍ ഡയറിയും പാല്‍ ഉല്‍പ്പന്നങ്ങളുടെ വില കൂട്ടിയിരുന്നു. നെല്ലിന്‍റെ താങ്ങുവില സര്‍ക്കാര്‍ 5.4 ശതമാനം കൂട്ടിയതിനാല്‍ അതിന്‍റെ വിലയും ഉയര്‍ന്നേക്കും. അടുത്ത സീസണിലെ ഉല്‍പാദനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ പഞ്ചസാര വിലയും ഉയര്‍ന്നുതന്നെ നില്‍ക്കും